എളേറ്റിൽ വട്ടോളിയില്‍ സ്‌കൂള്‍ ബസ്സുകള്‍ കൂട്ടി ഇടിച്ചു.

എളേറ്റില്‍ : വട്ടോളിയില്‍ സ്‌കൂള്‍ ബസ്സുകള്‍ കൂട്ടി ഇടിച്ചു. എളേറ്റില്‍ എം ജെ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ബസ്സും എളേറ്റില്‍ വാദി ഹുസ്‌ന ഇംഗ്ലീഷ് സ്‌കൂളിന്റെ മിനി ബസ്സുമാണ് കൂട്ടി ഇടിച്ചത്. 




വൈകിട്ട് മൂന്നരയോടെ എളേറ്റില്‍ നെല്ലാങ്കണ്ടി റോഡില്‍ ചോലയില്‍ അങ്ങാടിക്ക് സമീപത്തെ വളവിലായിരുന്നു അപകടം. മിനി ബസ്സിന്റെ ഡ്രൈവര്‍ കുട്ടിഹസ്സിന് അപകടത്തില്‍ പരുക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എം ജെ സ്‌കൂള്‍ ബസ്സില്‍ നിറയെ വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരുക്കില്ല.

Post a Comment

Previous Post Next Post
Paris
Paris