ആലുവ : മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി വിദഗ്ധ ചികിൽസയ്ക്കായി ജർമനിലേക്ക്. ബർലിനിലെ ചാരെറ്റി മെഡിക്കൽ യൂണിവേഴ്സിറ്റിയിലാണ് ചികിൽസ. യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കൽ സർവകലാശാല ആശുപത്രികളിൽ ഒന്നാണിത്. ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പടരുന്നതിനിടെയാണ് അദ്ദേഹം ജർമനിയിലേക്കു പോകുന്നത്. രാജഗിരി ആശുപത്രിയിലെ ചികിത്സയ്‌ക്കു ശേഷം വിശ്രമത്തിലാണ് ഉമ്മൻചാണ്ടി.
വ്യാഴാഴ്ചയ്ക്കു മുൻപ് അദ്ദേഹം ജർമനിയിലേക്കു പോകുമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ചികിൽസാ ചെലവ് പാർട്ടി വഹിക്കും. മക്കളായ മറിയ ഉമ്മനും ചാണ്ടി ഉമ്മനും അദ്ദേഹത്തെ അനുഗമിക്കും. തൊണ്ടയിലെ അസ്വസ്ഥത മൂലം 2019ൽ ഉമ്മൻ ചാണ്ടി അമേരിക്കയിൽ ചികിൽസ തേടിയിരുന്നു

Post a Comment