കോഴിക്കോട്ട് ഉൾവലിഞ്ഞ കടൽ തിരിച്ച് കയറിത്തുടങ്ങി; പ്രാദേശിക പ്രതിഭാസമെന്ന് ജില്ലാ ഭരണകൂടം

                                            
കോഴിക്കോട്: നൈനാൻ വളപ്പ് ഭാഗത്ത് കടൽ ഉൾവലിഞ്ഞ കടൽ തിരിച്ചു കയറി തുടങ്ങി. ഇന്നലെ വൈകുന്നേരമാണ് കടൽ ഉൾവലിഞ്ഞത്. രാത്രിയോടെ കടൽ തിരികെ കയറി തുടങ്ങി. സുനാമി ഭീഷണിയില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കലക്ടർ അറിയിച്ചു.




കോഴിക്കോട്ട് കോതി ബീച്ചിനു സമീപം നൈനാംവളപ്പിലാണ് വൈകുന്നേരം അഞ്ചരയോടെ ഉൾവലിഞ്ഞത്. ചെളിയും മാലിന്യങ്ങളും അടിഞ്ഞു കൂടി കടൽ തിരമാലകളില്ലാതെ നിശ്ചലമായി. ഓഖി സമയത്തും സുനാമി സമയത്തും കടൽ ഉൾവലിഞ്ഞതിനാൽ ജനങ്ങളിൽ പരിഭ്രാന്തിയുണ്ടായി.

ആളുകൾ ആശങ്കപ്പെട്ടതോടെ ജില്ലാ ഭരണകൂടം വിശദീകരണവുമായി രംഗത്തെത്തി. സുനാമി മുന്നറിയിപ്പല്ലെന്നും പ്രാദേശികമായ പ്രതിഭാസം മാത്രമാണെന്നും കലക്ടർ അറിയിച്ചു. അറബിക്കടലിലോ ഇന്ത്യൻ മഹാസമുദ്രത്തിലോ ഭൂചലനമോ സുനാമി മുന്നറിയിപ്പോ നിലനിൽക്കുന്നില്ലെന്നും തികച്ചും പ്രാദേശികമായ കാറ്റിന്റെ അവസ്ഥ കൊണ്ടാകാം കടൽ ഉൾവലിഞ്ഞതെന്നും ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു. രാത്രിയോടെ കടൽ കരയിലേക്ക് കയറി തുടങ്ങി 


Post a Comment

Previous Post Next Post
Paris
Paris