കട്ടാങ്ങൽ : കോഴിക്കോട് എൻഐടി ഡയറക്ടർ പ്രസാദ് കൃഷ്ണ അവധിയിൽ പ്രവേശിക്കുന്നു. കോഴിക്കോട് എൻഐടിയിലെ പൂർവ വിദ്യാർഥിയുടെ ആത്മഹത്യയ്ക്കു പിന്നാലെയാണ് ഡയറക്ടർ അവധിയെടുക്കുന്നത്.
വിദ്യാർഥിയുടെ ആത്മഹത്യാക്കുറിപ്പിൽ ഡയറക്ടർക്കെതിരെ പരാമർശം ഉണ്ടായിരുന്നു. ഡയറക്ടർ അവധിയിൽ പ്രവേശിക്കുമ്പോൾ പ്രഫസർ പി.എസ്.സതീദേവിക്കാണ് പകരം ചുമതല.
Post a Comment