കട്ടാങ്ങൽ : കട്ടാങ്ങൽ -ഈസ്റ്റ് മലയമ്മ -മുത്തേരി വഴി ഓടിയിരുന്ന KSRTC സർവീസ് പുനർ സ്ഥാപിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് DYFI ഈസ്റ്റ് മലയമ്മ യൂണിറ്റ് സെക്രട്ടറി ഫാസിൽ ഗതാഗത മന്ത്രി രാജു ആന്റണിക്ക് നിവേദനം നൽകി
നിവേദനതിന്റെ പൂർണരൂപം : കോഴിക്കോട് ഡിപ്പോയിൽ നിന്നും കട്ടാങ്ങൽ- ഈസ്റ്റ് മലയമ്മ - മുത്താലം വഴി ദിനേനെ 4 വീതം സർവ്വീസ് ഉണ്ടായിരുന്ന KSRTC ബസ് കോവിഡ് കാലയളവിൽ നിലച്ചതാണ്. നാമമാത്രമായ പ്രൈവറ്റ് ബസ് സർവ്വീസുള്ള ഈ റൂട്ടിൽ യാത്ര കാർ ഏറെ ആശ്രയിച്ചിരുന്ന KSRTC സർവ്വീസ് നിലച്ചത് യാത്രക്കാരെ ദുരിതത്തിലാഴ്ത്തി . ആയതിനാൽ നിലവിലുണ്ടായിരുന്ന KSRTC യുടെ സർവ്വീസ് പുനസ്താപിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
എന്ന്
സെക്രട്ടറി
DYFI
ഈസ്റ്റ് മലയമ്മ യുണിറ്റ്

Post a Comment