മുക്കം: പീപ്പിള്‍സ് ഫൗണ്ടേഷന്‍, ഐഡിയല്‍ റിലീഫ് വിംഗുമായി ചേര്‍ന്ന് ലഹരിക്കടിപ്പെട്ടവരുടെ മോചനത്തിനായി 21 ദിവസം നീണ്ടു നില്‍ക്കുന്ന ലഹരിമുക്ത ചികിത്സാ ക്യാമ്പ് നാളെ മുതല്‍ ആരംഭിക്കുന്നു. സെപ്റ്റംബര്‍ 3 മുതല്‍ 23 വരെ കോഴിക്കോട് കൊടിയത്തൂര്‍ വാദിറഹ്‌മ കാമ്പസില്‍ നടക്കുന്ന ക്യാമ്പ് അസി: എക്‌സൈസ് കമ്മീഷണര്‍ എം. സുഗുണന്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ ഡോക്ടര്‍മാരുടെയും ആരോഗ്യവകുപ്പിന്റെയും മേല്‍നോട്ടത്തില്‍ നടക്കുന്ന ക്യാമ്പില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നും മുന്‍കൂട്ടി റെജിസ്റ്റര്‍ ചെയ്തവരാണ് പങ്കെടുക്കുക.
ലഹരി വ്യാപനം കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും സമൂഹത്തിനും വലിയ ഭീഷണിയായി മാറിയ സാഹചര്യത്തില്‍ മയക്കുമരുന്നുകള്‍ക്കടിപ്പെട്ടവരെ അതില്‍ നിന്നും മോചിപ്പിച്ചെടുക്കലാണ് ക്യാമ്പിന്റെ ലക്ഷ്യം. ലഹരിയുടെ ഉപയോഗം കുടുംബത്തിന്റെ സന്തോഷവും ആരോഗ്യവും നശിപ്പിക്കും. കുടുംബ ബന്ധങ്ങളിലും സൗഹൃദ വലയങ്ങളിലും വലിയ താളപ്പിഴകള്‍ക്ക് മുഖ്യകാരണം ലഹരിയാണ്. ശക്തമായ ആഗ്രഹവും ചികിത്സയും ഉണ്ടെങ്കില്‍ ലഹരിയില്‍ നിന്ന് വിമുക്തി നേടി ആരോഗ്യ ജീവിതം നയിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ക്യാമ്പ് രൂപകല്‍പന ചെയ്തിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 7558951920, +91 7559874045 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Post a Comment