പ്ല​സ് വ​ണ്‍; ആദ്യ സപ്ലിമെന്ററി അലോട്ട്​മെന്റില്‍ പ്രവേശനം ഇന്ന് കൂടി


തിരുവനന്തപുരം: പ്ലസ് വണ്‍ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് അനുസരിച്ചുള്ള പ്രവേശനം  ഇന്നു കൂടി നടക്കും. അ​ലോ​ട്ട്​​മെ​ന്റ് ല​ഭി​ച്ച​വ​ര്‍ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സ്കൂ​ളി​ല്‍ എ​ത്തി പ്ര​വേ​ശ​നം നേ​ട​ണം.



ഒ​ഴി​വു​ള്ള 54,303 സീ​റ്റു​ക​ളി​ലേ​ക്ക് 43,863 പേ​ര്‍​ക്കാ​ണ് അ​ലോ​ട്ട്​​മെ​ന്റ് ന​ല്‍​കി​യ​ത്. 72,808 പേ​രാ​ണ് സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്​​മെ​ന്റ് ഘ​ട്ട​ത്തി​ല്‍ അ​പേ​ക്ഷി​ച്ച​ത്. പ്ര​വേ​ശ​ന​ത്തി​നു ശേ​ഷം ഒ​ഴി​വു വ​രു​ന്ന സീ​റ്റു​ക​ളു​ടെ വി​വ​രം വ്യാഴാഴ്ച്ച ​പ്ര​സി​ദ്ധീ​ക​രി​ക്കും. ഈ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് സ്കൂ​ള്‍ / കോ​മ്ബി​നേ​ഷ​ന്‍ ട്രാ​ന്‍​സ്ഫ​ര്‍ അ​നു​വ​ദി​ക്കും. ഇ​തി​നു​ള്ള വി​ജ്ഞാ​പ​നം ഉ​ട​ന്‍ പ്ര​സി​ദ്ധീ​ക​രി​ക്കും. ഇ​തി​നു ശേ​ഷം ഒ​ഴി​വുവരു​ന്ന സീ​റ്റു​ക​ളി​ലേ​ക്ക് ര​ണ്ടാം സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്​​മെ​ന്റ് പ്ര​സി​ദ്ധീ​ക​രി​ക്കും.



Post a Comment

Previous Post Next Post
Paris
Paris