കട്ടാങ്ങൽ: പുള്ളാവൂർ ശംസുൽ ഉലമാ സ്മാരക ഇസ്‌ലാമിക് സെൻറർ&ഉമറലി ശിഹാബ് തങ്ങൾ സ്മാരക സഹചാരി സെൻ്റർ ഓഫീസ് ഉദ്ഘാടനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
സഹചാരി സെൻ്റർ ചെയർമാൻ അസീസ് പുള്ളാവൂർ അധ്യക്ഷനായി.ചടങ്ങിൽ ലുലുക്കാസ് ഗ്രൂപ്പ് നൽകുന്ന ഓക്സിജൻ മെഷീൻ മഹല്ല് പ്രസിഡൻ്റ് കെ.കെ കുഞ്ഞിമോയിൻ ഹാജിയിൽ നിന്ന് ഹമീദലി ശിഹാബ് തങ്ങൾ ഏറ്റുവാങ്ങി. മുഅല്ലിം ഡേയുടെ ഭാഗമായി ഒ.എം മുഹമ്മദ് മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു.
സംസ്ഥാന വൈ. പ്രസിഡൻ്റ് സത്താർ പന്തല്ലൂർ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറി ഒ.പി.എം അഷ്‌റഫ് മൗലവി, മേഖല പ്രസിഡൻ്റ് ശാഫി ഫൈസി പുവ്വാട്ട് പറമ്പ്, ഇ.ടി.എം ബാഖവി, എം.പി മൂസ ഹാജി (അജ്മാൻ ), മദ്‌റസ പ്രസിഡൻ്റ് ടി.സുലൈമാൻ ഹാജി, എം.സി മുഹമ്മദ് മുസ്‌ലിയാർ, വാർഡ് മെംബർ പി.ടി.എ റഹ്മാൻ,മഹല്ല് ട്രഷറർ കെ.ടി അബ്ദുറഹിമാൻ കുട്ടി ഹാജി, ദർസ് സെക്രട്ടറി ഒ.എം മൂസക്കുട്ടി ഹാജി, ശിഹാബ് അസ്‌ലമി മലയമ്മ,സ്വദർ മുഅല്ലിം റഫീക്ക് അശ്അരി മലയമ്മ, നിസാർ യമാനി അമ്പലക്കണ്ടി, കെ.കെ.സി മുഹമ്മദ്, പി.വി അസീസ്, ക്ലസ്റ്റർ പ്രസിഡൻ്റ് സാലിം അശ്അരി, സഹചാരി കൺവീനർ കെ.ശുകൂർ, ജന.കൺവീനർ ടി.കെ ഷബീർ,കുഞ്ഞിമരക്കാർ മലയമ്മ, കെ.ടി ഹംസ ഹാജി,സലാം മലയമ്മ, കെ.മുഹമ്മദ്, ടി.എം ബഷീർ, എ.അനസ്, എ.സി റംലി, നസീം ഹസ്സൻ, ടി.എം മുർഷിദ്, ടി.എം നൂറുദ്ദീൻ, പി.അബ്ദുറഹീം പങ്കെടുത്തു.


Post a Comment