കോഴിക്കോട്: കോഴിക്കോട്ട് മൂന്ന് വിദ്യാർഥികളടക്കം നാലുപേർക്ക് തെരുവുനായകളുടെ കടിയേറ്റു. അരക്കിണറിൽ രണ്ട് കുട്ടികളടക്കം മൂന്നുപേർക്കാണ് കടിയേറ്റത്. ഷാജുദ്ദീന്‍, ആറാം ക്ലാസ് വിദ്യാർഥിനിയായ വൈഗ, ഏഴാം ക്ലാസുകാരിയായ നൂറാസ് എന്നിവര്‍ക്കാണ് കടിയേറ്റത്. വൈകീട്ട് 3.30ഓടെയാണ് സംഭവം. ഗോവിന്ദപുരം സ്കൂളിന് സമീപത്തെ ഇടവഴിയിലൂടെ പോകുകയായിരുന്നവരെയാണ് നായ ആക്രമിച്ചത്. നാട്ടുകാരാണ് ഇവരെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. കുട്ടികളുടെ കാലിന്റെ പിൻവശത്തും മുഖത്തും കൈകളിലും മാരക മുറിവേറ്റിട്ടുണ്ട്. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
കോഴിക്കാട് വിലങ്ങാട് ആറാം ക്ലാസ് വിദ്യാർഥിക്കും തെരുവുനായയുടെ കടിയേറ്റു. മലയങ്ങാട് സ്വദേശി അങ്ങാടിപ്പറമ്പിൽ ജയന്റെ മകൻ ജയസൂര്യനാണ് കടിയേറ്റത്. കാലിന് മുറിവേറ്റ കുട്ടിയെ ആദ്യം നാദാപുരം ഗവ. ആശുപത്രിയിലും പിന്നീട് വടകര ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാവിലെ 11ഓടെ വിലങ്ങാട് പെട്രോൾ പമ്പിന് സമീപത്തുനിന്നായിരുന്നു നായയുടെ ആക്രമണം

Post a Comment