ചെറുവാടി : ചെറുവാടി പൊറ്റമ്മൽ ഹൈദരലി ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹ്യുമാനിറ്റിയുടെ ആഭിമുഖ്യത്തിൽ ചെറുവാടി സി.എച്ച്.സി യിൽ രോഗികൾക്കും ബന്ധുക്കൾക്കും സൗജന്യ ചായ വിതരണം ആരംഭിച്ചു.
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംലൂലത്ത് വിളക്കോട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. ഹൈദരലി തങ്ങൾ സെൻ്റർ ഫോർ ഹ്യുമാനിറ്റി ചെയർമാൻ ഷുഹൈബ് കൊട്ടുപ്പുറത്ത് അധ്യക്ഷത വഹിച്ചു.
തിരുവമ്പാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ വി അബ്ദുറഹിമാൻ മുഖ്യാതിഥിയായി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അഡ്വ. കെ പി സുഫിയാൻ, സുഹറ വെള്ളങ്ങോട്ട്, ഗ്രാമപഞ്ചായത്ത് മെമ്പർ മറിയംകുട്ടി ഹസ്സൻ, മെഡിക്കൽ ഓഫീസർ ഡോ.മനുലാൽ, എൻ ജമാൽ, കെ.വി അബ്ദുൽ സലാം, കെ.സി ബഷീർ മാസ്റ്റർ, കെ.എച്ച് മുഹമ്മദ്, ഡോ.റുമാന, മജീദ് പൂഴികുന്നത്ത്, ഫസൽ ബാബു, അയ്യൂബ് ചേലപ്പുറത്ത്, നിയാസ് ചെറുവാടി, മൂസ കുറ്റിക്കാട്ടുമ്മൽ, ജബ്ബാർ കളത്തിൻ തൊടിക സംബന്ധിച്ചു.
കൺവീനർ കെ.വി നവാസ് സ്വാഗതവും ട്രഷറർ സി.വി റസാക്ക് നന്ദിയും പറഞ്ഞു.

Post a Comment