.കണ്ണൂര്‍ ടൗൺ എസ്ഐയ്ക്കും എഎസ്ഐയ്ക്കും നേരെയാണ് ആക്രമണം ഉണ്ടായത്. കണ്ണൂർ സ്വദേശി ഷംസാദാണ് താക്കോൽ കൊണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കൈയ്ക്ക് കുത്തി പരിക്കേൽപ്പിച്ചത്.
ഒരു മാസം മുൻപാണ് കണ്ണൂർ സ്വദേശി ഷംസാദിനെതിരെ, കഞ്ചാവും എംഡിഎംഎ യും കൈവശം വച്ചതിന് പൊലീസ് കേസെടുത്തത്. അന്ന് പൊലീസിന്‍റെ കണ്ണുവെട്ടിച്ച് ഷംസാദ് ഒളിവിൽ പോവുകയായിരുന്നു. ഇയാൾ കണ്ണൂർ സിറ്റി പരിസരത്ത് ഉണ്ടെന്ന് രഹസ്യവിവരം കിട്ടിയതോടെ പൊലീസ് സ്ഥലത്തെത്തി.
പൊലീസിനെ കണ്ട ഷംസാദ് കുതറിയോടാൻ ശ്രമിച്ചു. ഇതിനിടെയാണ് കൈയിലുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് പൊലീസുകാരെ ആക്രമിച്ചത്. സി ഐ ക്ക് വിരലിനും എ എസ് ഐക്ക് കൈത്തണ്ടക്കും പരിക്കേറ്റു, ഷംസാദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾക്കെതിരെ പൊലീസിനെ ആക്രമിച്ചതിനും കേസെടുത്തു.

Post a Comment