അന്യംനിന്ന ചരിത്രം രേഖപ്പെടുത്താൻ നടപടി വേണം. ലിന്റൊ ജോസഫ് എം എൽ എ .


കാരശ്ശേരി :സ്വാതന്ത്ര്യ സമര പോരാട്ടവുമായി ബന്ധപ്പെട്ട അന്യംനിന്നു പോയ ചരിത്രം രേഖപ്പെടുത്താൻ നടപടിയുണ്ടാവണമെന്ന്  ലിന്റൊ ജോസഫ് എം എൽ എ പറഞ്ഞു. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിൽ കൊടിയ പീഢനങ്ങൾ നേരിട്ട കാരശ്ശേരി പാറതരിപ്പയിൽ കുടുംബാംഗങ്ങളുടെ പിൻ തലമുറയുടെ പ്രഥമ സംഗമം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 




സ്വാതന്ത്ര്യ സമര പോരാട്ടത്തെ തുടർന്ന് ശിഥിലമാക്കപ്പെട്ട പാറ തരിപ്പയിൽ കുടുംബത്തിന്റെ ധീരോദാത്തമായ ചരിത്രം പുതുതലമുറക്ക് പകരാൻ സംവിധാനമുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ചെയർമാൻ പി.ടി.സി.മുഹമ്മദ് അധ്യക്ഷനായി.
കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത മുഖ്യപ്രഭാഷണം നടത്തി. വൈസ്.പ്രസിഡന്റ് എടത്തിൽ ആമിന , വാർഡ് മെമ്പർ റുഖിയ്യ റഹീം,  കുടുംബ സംഗമം കമ്മിറ്റി സെക്രട്ടരി പി.ടി.സലാം , 
കരീം കാരശ്ശേരി , 
മത പണ്ഡിതൻ അബൂൽ ഖൈർ  മൗലവി,
വൈസ് ചെയർമാൻ പി.ടി. അഹ്മദ്, തോട്ടത്തിൽ അബ്ദു റഹിമാൻ, മേലേ പൊയിലിൽ അബൂറഹിമാൻ,യു. സി.മുഹമ്മദ്, മജീദ് കൂളിമാട്, കെ.പി.മുഹമ്മദ് മാസ്റ്റർ, പാറ ചക്കിങ്ങൽ ഉസ്മാൻ, കളത്തിങ്ങൽ ബീരാൻ, മേച്ചേരി ഇസ്മായിൽ, പി.യു. മുഹമ്മദ്, മുട്ടാത്ത് ബാപ്പു. പി.ടി. മോയിൻ കുട്ടി, പി.ടി. ഷരീഫ് മാസ്റ്റർ, കെ.ഷറഫുന്നിസ, പാറസി മുഹമ്മദ് മാസ്റ്റർ പി.പി. ഖാസിം, 
 ചരിത്രകാരൻ ജി. അബ്ദുൽ അക്ബർ സംസാരിച്ചു. നേരത്തെ നടന്ന പ്രാർത്ഥനക്ക് കാരശ്ശേരി ജുമുഅത്ത് പള്ളി ഖത്തീബ് മുഹമ്മദ് ബാപ്പു മുസ്ലിയാർ  നേതൃത്വം നല്കി.

 കുടുംബത്തിലെ മുതിർന്ന വ്യക്തികളെ ചടങ്ങിൽ ആദരിക്കുകയും നേട്ടങ്ങൾ കൈവരിച്ചവരെ അനുമോദിക്കുകയും സംഗമത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളിലെ
 വിജയികൾക്ക് ഉപഹാരം നല്കുകയും സംഘാടക സമിതി ഭാരവാഹികളെ പൊന്നാടയണിയിക്കുകയുംചെയ്തു. പി.ടി.സിദ്ദീഖ്, പി.ടി. അംജദ് ഖാൻ , പി.ടി. അക്ബർ ഖാൻ, ഷാഹുൽ ഹമീദ് മാസ്റ്റർ നേതൃത്വം നല്കി. തുടർന്ന് കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി. സ്വാഗത സംഘം ജനറൽ കൺവീനർ പി.ടി.അഹ്മദ്‌ കുട്ടി മാസ്റ്റർ സ്വാഗതവും പി.ടി.ഉസ്മാൻ കോയ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris