"ഒരുക്കം 2022" മുസ്ലിം ലീഗ് പഠന ക്യാമ്പ് സമാപിച്ചു.


 മലയമ്മ : മുസ്ലിം പിന്നോക്ക വിഭാഗത്തിന്റെ ആശാ കേന്ദ്രം മുസ്ലിം ലീഗ് മാത്രമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടരി പി.എം.എ. സലാം സാഹിബ് പറഞ്ഞു. ചാത്തമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് പഠന ക്യാമ്പ് (ഒരുക്കം 2022 ) മലയമ്മയിൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. അദ്ദേഹം. പൗരത്വ ബിൽ, ശരീഅത്ത്  ഭേദഗതി പ്രശ്നം  കേരളത്തിൽ വഖഫ് പ്രശ്നം, മതവിരുദ്ധ , സാമൂഹ്യ വിരുദ്ധ പാഠപദ്ധതി പരിഷ്കരണ നീക്കം ഇവ ചെറുത്തു തോല്പിച്ചത് മുസ്ലിം ലീഗാണെന്നും അദ്ദേഹം പറഞ്ഞു.




     ഇന്ത്യ രാജ്യത്തെ പല പാർട്ടികളും പേരും പതാകയും മാറ്റുമ്പോൾ മുസ്ലിം ലീഗ് മാത്രമാണ് ഇക്കാലമത്രയും പേരും കൊടിയും മാറ്റാത്ത രാഷ്ട്രീയ പാർട്ടിയെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പിൽ പ്രസിഡണ്ട് എൻ.എം.ഹുസ്സയിൻ അദ്ധ്യക്ഷത വഹിച്ചു.
    ക്യാമ്പ് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.എ.ഖാദർ മാസ്റ്റർ പതാക ഉയർത്തിയതോട് കൂടിയാണ് ആരംഭിച്ചത്. ജനറൽ സെക്രട്ടരി അഹമ്മദ് കുട്ടി അരയങ്കോട് സ്വാഗതം പറഞ്ഞു. പഴയ കാല മുസ്ലിം ലീഗ് നേതാവ് പി.മൊയ്തീൻ മാസ്റ്ററെയും കന്ദമംഗലം നിയോജക മണ്ഡലം വൈറ്റ് ഗാഡ് ക്യാപ്റ്റൻ സിദ്ദീഖ് ഈസ്റ്റ് മലയമ്മയെയും ചടങ്ങിൽ സലാം സാഹിബ് ആദരിച്ചു.

      ക്യാമ്പിന് ആശംസകൾ നേർന്ന് കൊണ്ട് ദളിത് ലീഗ് സംസ്ഥാന പ്രസിസണ്ട് യു.സി. രാമൻ ,ജില്ലാ മുസ്ലിം ലീഗ് സെക്രട്ടരി നാസർ എസ്റ്റേറ്റ് മുക്ക്, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ. മൂസ്സ മൗലവി, ജനറൽ സെക്രട്ടരി ഖാലിദ് കിളിമുണ്ട, ട്രഷറർ എൻ.പി.ഹംസ മാസ്റ്റർ, മുംതാസ് ഹമീദ്, എം.കെ. നദീറ എന്നിവർ പ്രസംഗിച്ചു. വർക്കിംഗ് സെക്രട്ടരി ടി.ടി. മൊയ്തീൻ കോയ നന്ദി പറഞ്ഞു.

     വിവിധ സെഷനുകളിൽ ഉസ്മാൻ താമരത്ത്, ഷഫീഖ് കത്തറമ്മൽ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു. ഇ.സി. ബഷീർ മാസ്റ്റർ അദ്ധ്യഷത വഹിച്ചു. എൻ.പി. ഹമീദ് മാസ്റ്റർ സ്വാഗതവും പി.ടി.എ.റഹിമാൻ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post
Paris
Paris