പോഷൻ മാസാചരണം; കൊടിയത്തൂരിൽ ന്യൂട്രീഷൻ എക്സിബിഷൻ ശ്രദ്ധേയമായി


മുക്കം: പോഷൺമാസാചരണത്തിൻ്റെ ഭാഗമായി 
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൻ്റെയും വനിത ശിശു വികസന വകുപ്പിൻ്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ന്യൂട്രീഷൻ എക്സിബിഷൻ ശ്രദ്ധേയമായി .ഗ്രാമ പഞ്ചായത്തോഫീസ് പരിസരത്ത് നടന്ന എക്സിബിഷൻ്റെ ഭാഗമായി പഞ്ചായത്തിലെ അംഗൻവാടി വർക്കർമാർ, ഹെൽപ്പർമാർ, രക്ഷിതാക്കൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ തരം പോഷകാഹാരങ്ങളുടെ പ്രദർശനവും മത്സരവും നടന്നു. 




പോഷൺ അഭിയാൽ പദ്ധതിയുടെ ഭാഗമായി സെപ്റ്റംബർ 1 മുതൽ 30 വരെ വിവിധ പരിപാടികൾ നടക്കും. 6 വയസ്സിന് താഴെയുള്ള കുട്ടികൾ, കൗമാരക്കാർ, പാലൂട്ടുന്ന അമ്മമാർ, ഗർഭിണികൾ എന്നിവർക്ക് പോഷകസമൃദ്ധമായ ഭക്ഷണം നൽകുക അതുവഴി ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുക, ഗുണമേൻമയുള്ള പോഷകാഹാരത്തെ കുറിച്ച് അവബോധം നൽകുക തുടങ്ങിയവയാണ് പരിപാടിയുടെ ലക്ഷ്യം. ന്യൂട്രീഷൻസ് എക്സിബിഷൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലലത്ത് നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി അധ്യക്ഷനായി. എം.ടി റിയാസ്, ആയിഷ ചേലപ്പുറത്ത്, ബാബു പൊലുകുന്ന്, ടി.കെ അബൂബക്കർ, സെക്രട്ടറി ഹരിഹരൻ, ഡോ, മനുലാൽ, 
ഡോ. ബിന്ദു, ജെഎച്ച് ഐ ദീപിക, ഫാർമസിസ്റ്റ് നിഷിദ,ഐ സി ഡി എസ് സൂപ്പർവൈസർ ലിസ തുടങ്ങിയവർ സംസാരിച്ചു. ജീവതാളം പദ്ധതിയുമായി ബന്ധപ്പെട്ട് പുറത്തിറക്കുന്ന മാഗസിനിൽ ഇത്തരം പോഷകാഹാരങ്ങളുടെ നിർമ്മാണ രീതികൾ ഉൾപ്പെടുത്താൻ ശ്രമിക്കുമെന്ന് ഡോക്ടർ മനു ലാൽ പറഞ്ഞു.


Post a Comment

Previous Post Next Post
Paris
Paris