വെള്ളലശ്ശേരി : ചൂലൂർ സി.എച്ച്.
സെന്ററിൽ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനുള്ള ചെലവ്
കുവൈത്ത് കെ.എം.സി.സി.
കുന്ദമംഗലം നിയോജകമണ്ഡലം
കമ്മിറ്റി വഹിക്കും. പദ്ധതിയിലേക്കുള്ള ആദ്യ ഗഡു
കുവൈത്ത് കെ.എം.സി.സി. ഭാരവാഹികൾ സെന്റർ പ്രസിഡണ്ട്
ഇ.ടി.മുഹമ്മദ് ബഷീർ എം.പിക്ക്
കൈമാറി. സി.എച്ച്.സെന്ററിൽ
നടന്ന ചടങ്ങിൽ ഇ.ടി.മുഹമ്മദ്ബഷീർ എം.പി.അദ്ധ്യ
ക്ഷത വഹിച്ചു.
ജനറൽ സിക്രട്ടരി
കെ.എ.ഖാദർ സ്വാഗതം പറഞ്ഞു.
കുവൈത്ത് കെ.എം.സി.സി. സംസ്ഥാന വൈസ് പ്രസിഡണ്ട്
അസ്‌ലം കുറ്റിക്കാട്ടൂർ, സിക്രട്ടരി
സിറാജ് എരഞ്ഞിക്കൽ,സംസ്ഥാന
കമ്മിറ്റി മെമ്പർ അൻവർ വി.കെ,
കുന്ദമംഗലം നിയോജകമണ്ഡലം
പ്രസിഡണ്ട് സെയ്ത് മുഹമ്മദ്(ബാവ)
ജനറൽ സിക്രട്ടരി ഷറഫു ചിറ്റാരിപ്പിലാക്കൽ,വൈസ് പ്രസിഡണ്ട്
ഷമീർ കുറ്റിക്കാട്ടൂർ, സലാഹുദ്ദീൻ
സി.പി.,നിസാർ , സെന്റർ ഭാരവാഹി
കളായ പി.പി. മൊയ്തീൻ ഹാജി, ടി .
അബ്ദുറഹ്‌മാൻ ഹാജി, കെ .ആലിഹസ്സൻ, പി.ആർ.ഒ കെ.പി.
യു. അലി, മാനേജർ ഇ.സി.ബഷീർ
മാസ്റ്റർ , ഖാലിദ് ഹാജി (ഫുജൈറ )തുടങ്ങിയവർ
സംബന്ധിച്ചു.

Post a Comment