മാവൂർ:ലഹരിക്കടിമപ്പെട്ട വിദ്യാർത്ഥി യുവജനങ്ങളെ ചികിൽസിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനുള്ള ഡി അഡിക്ഷൻ സെന്റർ, വയോജനങ്ങൾക്കായുള്ള ഡെ കെയർ , മാനസിക രോഗികളുടെ പുനരിധിവാസ കേന്ദ്രം തുടങ്ങിയവ നിർമിക്കുന്നതിന്റെ ധനശേഖരണാർത്ഥം ഒക്ടോബർ 24, 25 തിയതികളിൽ മുക്കം ഗ്രെയ്‌സ് പാലിയേറ്റീവ് കെയർ സംഘടിപ്പിക്കുന്ന മെഗാ ബിരിയാണി ചലഞ്ചിൻ്റെ മാവൂർ ഏരിയാ സ്വാഗത സംഘ രൂപീകരണ യോഗം മാവൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ഗീതാമണി ഉദ്ഘാടനം ചെയ്തു.
കെ.ടി അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.വിഭവ സമാഹരണം അസീസ് മാവൂർ, വിച്ചാവ മാവൂരിന് നൽകി ഉദ്ഘാടനം ചെയ്തു.എൻ.പി അഹമ്മദ്, എൻ.പി കരീം,പി അബ്ദുല്ലതീഫ്,ഒ. അലി, കെ.ടി.അഹമ്മദ് കുട്ടി, ഉസ്മാൻ മാവൂർ പി.കെ.ശരീഫുദ്ദീൻ, അഷ്റഫ് കൂളിമാട് എന്നിവർ സംസാരിച്ചു. സായി കൽപ്പള്ളി, അൻസാർ കൽപ്പള്ളി, ലത്തീഫ് ,ഹമീദ് (ഇമ്പി),സൽമാൻ, അസീസ്, ഹമീദ്, ബിച്ചാവു എന്നിവരെ ഏരിയ കോഡിനേറ്റർമാരായി തിരഞ്ഞെടുത്തു.

Post a Comment