തിരുവമ്പാടി മണ്ഡലത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യൂനിറ്റ് സമ്മേളനങ്ങള്‍ക്ക് തുടക്കമായി


മുക്കം: വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന യൂനിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി തിരുവമ്പാടി നിയോജക മണ്ഡലത്തിലും യൂനിറ്റ് സമ്മേളനത്തിന് തുടക്കമായി. വംശീയതയെ ചെറുക്കുക, സാമൂഹ്യ നീതിയുടെ കാവലാളാവുക എന്ന തലക്കെട്ടിലാണ് സമ്മേളനങ്ങള്‍ നടക്കുന്നത്. മുക്കം നഗരസഭയിലെ കല്ലുരുട്ടി യൂനിറ്റ് സമ്മേളനം പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം ശംസുദ്ദീന്‍ ചെറുവാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി  ഇ.കെ.കെ. ബാവ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.




 സെപ്റ്റംബര്‍ അവസാനത്തോടെ യൂനിറ്റ് സമ്മേളനവും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കലും പൂര്‍ത്തീകരിച്ച് ഒക്ടോബറില്‍ വിവിധ പഞ്ചായത്ത്, നഗര സഭ സമ്മേളനങ്ങള്‍ ആരംഭിക്കും. യൂനിറ്റ് തെരഞ്ഞെടുപ്പിന് ജില്ലാ കമ്മിറ്റി അംഗങ്ങളും പഞ്ചായത്ത് കമ്മിറ്റി തെരഞ്ഞെടുപ്പിന് സംസ്ഥാന കമ്മിറ്റി അംഗങ്ങളുമാണ് നേതൃത്വം നല്‍കുക. ഒക്ടോബര്‍ 2 ന് കൊടിയത്തൂരില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ കരിപ്പുഴ, 16 ന് കാരശ്ശേരിയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി, 16 ന് മുക്കത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ഷഫീഖ് എന്നിവര്‍ ഉദ്ഘാടനം ചെയ്യും.

Post a Comment

Previous Post Next Post
Paris
Paris