സംസ്ഥാനത്ത് ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവിൽ റെക്കോഡ് നേട്ടം: മന്ത്രി മുഹമ്മദ് റിയാസ്


സംസ്ഥാനത്ത് ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവിൽ റെക്കോഡ് നേട്ടമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. 30 ലക്ഷം ആഭ്യന്തര ടൂറസിറ്റുകളാണ് കേരളത്തിലേക്ക് എത്തിയത്.




കൊവിഡ് കാലത്തെ അതിജീവിച്ച് കേരളം ടൂറിസം രംഗത്ത് ഉയർന്നുവരികയാണെന്നും ഗതാഗത കണക്ടിവിറ്റിയാണ് ഏറ്റവും വലിയ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് തിരുവനന്തപുരത്തെ ഗതാഗത രംഗത്തെ പ്രശ്നങ്ങൾ സംബന്ധിച്ച് സംഘടിപ്പിച്ച ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അദാനി ഗ്രൂപ്പ് വൈസ് പ്രസിഡന്റ ജീത് അദാനി, എം.പിമാരായ ശശി തരൂർ, ജോൺ ബ്രിട്ടാസ്, എൻ.കെ.പ്രേമചന്ദ്രൻ, ആന്റോ ആന്റണി, എയർലൈൻ രംഗത്തെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris