കൊടിയത്തൂർ: പഞ്ചായത്തിലെ ആലുങ്കൽ അങ്കണവാടിക്ക് നവീകരണത്തിനായി 1.4 ലക്ഷം രൂപ അനുവദിച്ച് വനിത ശിശു വികസന വകുപ്പ്. കുടിയത്തൂർ ഗ്രാമപഞ്ചായത്ത് നൽകിയ പ്രൊപ്പോസൽ അംഗീകരിച്ചാണ് തുക അനുവദിച്ചിരിക്കുന്നത്. അങ്കണവാടി കേന്ദ്രങ്ങളെ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള സാമൂഹിക വിഭവകേന്ദ്രമാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായി 2022-23 സാമ്പത്തിക വർഷം 200 ലക്ഷം രൂപ വകയിരുത്തിയിരുന്നു.
ഇതിൽ നിന്നും 100 ലക്ഷം രൂപ വിനിയോഗിച്ച് സംസ്ഥാനത്തെ 25 അങ്കണവാടി കെട്ടിടങ്ങളാണ് ഒരു ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ നിരക്കിൽ തദ്ദേശ സ്വയംഭരണ എൻജിനീയറിങ് വിങ് മുഖേന നവീകരണം നടത്തുന്നത്. ഇതിലാണ് കൊടിയത്തൂർ പഞ്ചായത്തിലെ ആലുങ്കൽ അങ്കണവാടിയും ഉൾപ്പെട്ടിരിക്കുന്നത്. ജില്ലയിൽ ആലുങ്കൽ അടക്കം നാല് അങ്കണവാടികൾക്കാണ് വനിത ശിശു വികസന വകുപ്പ് നവീകരണത്തിന് തുക അനുവദിച്ചിരിക്കുന്നത്.

Post a Comment