കട്ടാങ്ങൽ : റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന സെപ്റ്റംബർ 17 ശനിയാഴ്ച കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന ജന മഹാസമ്മേളനത്തിന്റെ ഭാഗമായി പ്രചാരണ ജാഥ സംഘടിപ്പിച്ചു
രാവിലെ 9 മണിക്ക് കാരന്തൂര് നിന്നും ആരംഭിച്ച പ്രചാരണ ജാഥ കുന്നമംഗലം , ചാത്തമംഗലം ,വെള്ളലശ്ശേരി, മാവൂർ , കൽപ്പള്ളി , കൂളിമാട് , മലയമ്മ , തുടങ്ങിയ സ്ഥലങ്ങളിൽ , പ്രചാരണ പരിപാടികൾക്കു ശേഷം കട്ടാങ്ങലിൽ സമാപിച്ചു
ജാഥ പ്രൊഫസർ അഹ്മദ് മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥലങ്ങളിൽ അബ്ദുൽ റസാഖ് കുന്നമംഗലം മുഹമ്മദ് കാരന്തൂർ, സിദ്ദീഖ് പാഴൂർ, ഹുസൈൻ മണക്കടവ്, തുടങ്ങിയവർ സംസാരിച്ചു

Post a Comment