ഗ്രാന്റ് പാരന്റ്‌സ് ഡേ: അനുഭവങ്ങള്‍ പങ്കുവെച്ച് 'ഗ്രാന്റ് പാരന്റ്‌സ്' ഹെവന്‍സിലെ കുരുന്നുകള്‍ക്കൊപ്പം


കൊടിയത്തൂര്‍: തങ്ങളുടെ കുട്ടിക്കാലത്തെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ച് ഗ്രാന്റ് പാരന്റ്‌സ് സ്‌കൂളില്‍ എത്തിയത് കുട്ടികള്‍ക്ക് നവ്യാനുഭവമായി. ലോക ഗ്രാന്റ് പാരന്റ്‌സ് ദിനത്തോടനുബന്ധിച്ച് ഗോതമ്പറോഡ് ഹെവന്‍സ് പ്രീ സ്‌കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്.




 വിദ്യാര്‍ഥികള്‍ ഗ്രാന്റ് പാരന്റ്‌സിനെ പൊന്നാടയണിയിച്ച് ആദരിച്ചു. മസ് ജിദുല്‍ മഅ്‌വ മഹല്ല് ഖത്വീബ് ഹംസമൗലവി ഉദ്ഘാടനം ചെയ്തു. പുതിയോട്ടില്‍ ഹുസൈന്‍-ആയിശ, സിപി അഹ്‌മദ് ഹാജി-ആയിശ എന്നീ ഗ്രാൻ്റ് പാരന്റ്‌സിനെ വിദ്യാര്‍ഥികള്‍ ആദരിച്ചു. ഹെവന്‍സ് മാനേജര്‍ പി. അബ്ദുസത്താര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ടി.കെ സുമയ്യ, അഡ്മിനിസ്‌ട്രേറ്റര്‍ സാലിം ജീറോഡ്, സൈഫുന്നിസ റശീദ്, കെ.ജി ഷാഹിന, ഹസീന തൃക്കളയൂര്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris