നവീകരണം മുടങ്ങിയ റോഡിൽ യാത്ര ദുഷ്കരമായതിനെതുടർന്നാണ് പി.ടി.എ. റഹീം എം.എൽ.എ അനുവദിച്ച 30 ലക്ഷം രൂപ വിനിയോഗിച്ച് ഈ വർഷം ഫെബ്രുവരിയിൽ അറ്റകുറ്റപണി നടത്തിയത്. എന്നാൽ, മാസങ്ങൾക്കകം കാലവർഷത്തിൽ ടാറിങ് തകരുകയായിരുന്നു. ഇടക്ക് ക്വാറിവേസ്റ്റ് ഉപയോഗിച്ച് കുഴികൾ അടച്ചെങ്കിലും ഫലം ഉണ്ടായില്ല. തുടർന്നാണ് വിജിലൻസിന് പരാതി നൽകിയത്. കൂളിമാട് അങ്ങാടിയോട് ചേർന്നുള്ള ഭാഗത്ത് കുഴികൾ നിറഞ്ഞ് യാത്ര തീർത്തും ദുഷ്കരമാണ്. ഈ ഭാഗത്താണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.

Post a Comment