കോഴിക്കോട് : നിർമ്മിത ബുദ്ധിയുപയോഗിച്ച് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം നവീകരിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ.അന്തേവാസികൾ ചാടിപ്പോകുന്നതടക്കമുള്ള പ്രശ്‌നങ്ങൾക്ക് ഇതിലൂടെ പരിഹാരം കാണാനാകുമന്നാണ് പ്രതീക്ഷ. വിശദ പദ്ധതിരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി പാലക്കാട് ഐ ഐ ടിയിൽ നിന്നുള്ള വിദഗ്ധ സംഘം മാനസികാരോഗ്യ കേന്ദ്രം സന്ദർശിച്ചു.
നിർമിത ബുദ്ധിയുപയോഗിച്ച് നവീകരിക്കുന്ന രാജ്യത്തെ ആദ്യ മാനസികാരോഗ്യ കേന്ദ്രമാകാനൊരുങ്ങുകയാണ് കോഴിക്കോട് കുതിരവട്ടം. അന്തേവാസികൾ ചാടിപ്പോകുന്നത് പതിവായതോടെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ എന്തു ചെയ്യാനാകുമെന്ന ചിന്തയിലാണ് പുതിയ ആശയം ഉടലെടുത്തത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ അന്തേവാസികളുടെ സുരക്ഷ വർദ്ധിപ്പിക്കാനുള്ള പദ്ധതിയുടെ രൂപ രേഖ പാലക്കാട് ഐ ഐ ടി സർക്കാരിന് സമർപ്പിച്ചു.

Post a Comment