മുക്കം: കുടുംബശ്രീ അംഗങ്ങളുടെ കൈപുണ്യം നേരിട്ടറിയാൻ വൈവിധ്യങ്ങളായ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയുമായി ഓണച്ചന്തക്ക് മുക്കത്ത് തുടക്കമായി. നഗരസഭ ചെയർമാൻ പിടി ബാബു ചന്ത ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ: ചാന്ദ്നി, സിഡിഎസ് ചെയർപേഴ്സൺ രജിത സിടി, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻമാർ, കൗൺസിലർമാർ, സി ഡി എസ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
മുക്കം ബസ് സ്റ്റാൻറിൽ ആരംഭിച്ച ചന്തയിൽ കലർപ്പില്ലാത്ത വിവിധതരം മസാലപ്പൊടികൾ, മീൻ അച്ചാർ ഉൾപ്പെടെ വ്യത്യസ്ഥതരം അച്ചാറുകൾ, കുടുംബശ്രീ യൂണിറ്റ് ഉൽപാദിപ്പിക്കുന്ന വെളിച്ചെണ്ണ, കുവ്വപ്പൊടി, കമ്പപ്പൊടി, കടലപ്പൊടി,, റാഗിപ്പൊടി,റാഗി സേമിയ, നാടൻ നെയ്യ്, പലഹാരങ്ങൾ, നാടൻ തേൻ, ചിരട്ടകൊണ്ടുള്ള ഉൽപ്പന്നങ്ങൾ, മൺകലം, കരകൗശല വസ്തുക്കൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, ഡിറ്റർജെൻറ് ഉൽപ്പന്നങ്ങൾ, വിഷരഹിത പച്ചക്കറികൾ, വിവിധതരം പൂക്കൾ എന്നിവ ലഭിക്കും.
പായസ പ്രേമികൾക്കായി പായസമേളയും ഒരുക്കിയിട്ടുണ്ട്. ചന്ത സപ്തംബർ ആറിന് സമാപിക്കും

Post a Comment