കട്ടാങ്ങൽ : എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ക്യാമ്പസുകളിലുടനീളം വിദ്യാർത്ഥികളിൽ വർദ്ധിച്ചുവരുന്ന അധാർമിക ലിബറൽ ചിന്താഗതിയിൽ നിന്നും വിദ്യാർത്ഥികളെ ധാർമിക പാതയിലേക്ക് വഴിതിരിച്ച് കൊണ്ടുവരികയെന്ന മഹത്തായ ലക്ഷ്യത്തിൽ 'ധൈഷണിക വിദ്യാർഥിത്വം നൈതികസംവേദനം' എന്ന പ്രമേയം ഉയർത്തിപ്പിടിച്ചു കൊണ്ട് എല്ലാ ക്യാമ്പസുകളിലും നടത്തുന്ന സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നയിക്കുന്ന ക്യാമ്പസ് യാത്രക്ക് ഇന്ന് ജില്ലയിൽ വിവിധ ക്യാമ്പസുകളിൽ സ്വീകരണം നൽകും.
ഇന്ന് ഉച്ചക്ക് 12.00 മണിക്ക് മണാശ്ശേരി എം.എ.എം.ഒ കോളേജിൽ വെച്ച് നടക്കുന്ന പരിപാടി പ്രശസ്ത എഴുത്തുകാരൻ എ.പി മുരളീധരൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ സംസ്ഥാന സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫക്രുദ്ദീൻ തങ്ങൾ, സയ്യിദ് മുബഷിർ ജമലുല്ലൈലി, ഒ.പി അഷ്റഫ്, അലി അക്ബർ മുക്കം, മറ്റു പ്രവർത്തകരും നേതൃത്വം നൽകും. ഡോ. ശാക്കിർ മുഹമ്മദ്, ഖയ്യൂം മാസ്റ്റർ എന്നിവർ വിവിധ സെക്ഷനുകളിൽ വിദ്യാർത്ഥികളുമായി സംവദിക്കും.
വൈകീട്ട് 7:00ന് എൻ.ഐ.ടി ക്യാമ്പസിലെ സ്വീകരണം കട്ടാങ്ങൽ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കും. പ്രശസ്ത മാധ്യമ പ്രവർത്തകൻ ടി.പി ചെറൂപ്പ ചടങ്ങ് ഉദ്ഘാടനം ചെയ്യും. മറ്റു വിവിധ നേതാക്കൾ പങ്കെടുക്കും
കോഴിക്കോട് ഇന്ന് ഫറൂഖ് കോളേജ്, മെഡിക്കൽ കോളേജ് ക്യാമ്പസ്, എൻ.ഐ.ടി ക്യാമ്പസ് എന്നീ ക്യാമ്പസുകളിൽ ആണ് സ്വീകരണ പരിപാടികൾ ഉള്ളത്.


Post a Comment