മമ്പാട് ബസ് അപകടം,നിരവധി ആളുകൾക്ക് പരിക്ക്


മമ്പാട്:  ടാണയിൽ ബസ്സുകൾ കൂട്ടിയിടിച്ച് 65 ഓളം പേർക്ക് പരിക്ക്. സാരമായി പരിക്കേറ്റ 5 പേരെ മഞ്ചേരി മെഡിക്കൽ കോളേജിലേക്കും, ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും ബാക്കിയുള്ളവരെ നിലമ്പൂർ ആശുപത്രിയിലേക്കും മാറ്റി. എല്ലിനും മറ്റും പരിക്കേറ്റവരെയാണ് റഫർ ചെയ്തത്. ഇന്നലെ വൈകുന്നേരം 5.50 തോടെയാണ് അപകടം. 




കോഴിക്കോട് ഭാഗത്തു നിന്നും വഴിക്കടവിലേക്ക് പോകുകയായിരുന്ന ക്ലാസിക്ക് ബസും, മുണ്ടേരിയിൽ നന്നും മഞ്ചേരിയിലേക്ക് പോകുകയായിരുന്ന കോബ്ര ബസുമാണ് കൂട്ടിയിടിച്ചത്.

Post a Comment

Previous Post Next Post
Paris
Paris