ഈ ഓണം ഏവർക്കും സമാധാനവും സമൃദ്ധിയും കൈവരുത്തട്ടെ’; ഓണാശംസയുമായി രാഷ്ട്രപതി ദ്രൗപദി മുർമു


ഓണാശംസയുമായി രാഷ്ട്രപതി ദ്രൗപദി മുർമു. “എല്ലാ സഹപൗരന്മാർക്കും, വിശേഷിച്ചും മലയാളി സഹോദരങ്ങൾക്ക് ഓണാശംസകൾ നേരുന്നു.വിളവെടുപ്പിന്റെ ഉത്സവമായ ഓണം സമത്വത്തിന്റെയും നീതിയുടെയും സത്യത്തിന്റെയും ആഘോഷം കൂടിയാണ്. ഈ ഉത്സവത്തിന്റെ ചൈതന്യം സാമൂഹ്യമൈത്രി ശക്തിപ്പെടുത്തുകയും ഏവർക്കും സമാധാനവും സമൃദ്ധിയും കൈവരുത്തുകയും ചെയ്യട്ടെ” ദ്രൗപദി മുർമു തന്റെ ട്വിറ്ററിൽ മലയാളത്തിൽ കുറിച്ചു




അതേസമയം, രണ്ട് വര്‍ഷം കൊവിഡ് മഹാമാരിയുടെ കെട്ടില്‍പെട്ട് നിറംമങ്ങിയ ഓണം വീണ്ടും ആഘോഷമാക്കുകയാണ് മലയാളികൾ.സങ്കടങ്ങളും വറുതിയും ദുരന്തങ്ങളുമില്ലാത്ത ലോകത്തെ പ്രതീക്ഷിച്ച് സമത്വ സുന്ദര ലോകമെന്ന ചിരകാല സ്വപ്നത്തെ കേരളം ആഘോഷമാക്കുകയാണ്.

Post a Comment

Previous Post Next Post
Paris
Paris