ആലിന്തറ: വിദ്യാർത്ഥികളിൽ സാമൂ ഹിക ഉത്തരവാദിത്തബോധവും വ്യക്തി ധർമ്മവും വളർത്തുന്നതിനുള്ള പ്രായോഗി പരിശീലനത്തിൻ്റെ ഭാഗമായി അസ്മി സ്ക്കൂളുകളിൽ നടക്കുന്ന "മഴത്തുള്ളികൾ" പ്രിസം കാഡറ്റ് യൂണിറ്റ് തല ദ്വിദിന റസിഡൻഷ്യൽ ക്യാമ്പിന് AIEC ഇംഗ്ലീഷ് സ്കൂൾ ആലിത്തറയിൽ തുടക്കമായി.
ഓമശ്ശേരി പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു. അസീസ് സഖാഫി അധ്യക്ഷത വഹിച്ചു. രജിസ്ട്രേഷൻ ഉദ്ഘാടനം ഉസ്താദ് അബ്ദുൽ ഹഫീൾ റബ്ബാനി നിർവഹിച്ചു. സംഷു ആലിന്തറ, ഖാസിം ആലിത്തറ, ഉനൈസ് വാഫി, റാഫി ഹസനി തുടങ്ങിയവർ സംസാരിച്ചു. അസ്ഹറുദ്ദീൻ കൂളിമാട് സ്വാഗതവും ഉമർ ഹബീബുള്ള വാഫി നന്ദിയും പറഞ്ഞു. നാളെ വൈകിട്ട് 4 മണിക്ക് പരേഡോട് കൂടി ക്യാമ്പ് അവസാനിക്കും

Post a Comment