"ഗ്രീൻ മുക്കം" ലോഗോ മുക്കം ബസ്റ്റാൻ്റിൽ വെച്ച് കാഞ്ചനമാല പ്രകാശനം ചെയ്തു.

സ്വച്ഛത അമൃത് മഹോത്സവത്തിൻ്റെ ഭാഗമായ സ്വച്ഛത ലീഗ് മുക്കം നഗരസഭയുടെ "ഗ്രീൻ മുക്കം" ലോഗോ  മുക്കം ബസ്റ്റാൻ്റിൽ വെച്ച് കാഞ്ചനമാല പ്രകാശനം ചെയ്തു.പ്രസ്തുത പരിപാടിയിൽ മുക്കം നഗരസഭ ചെയർമാൻ  പി.ടി ബാബു  അദ്ധ്യക്ഷത വഹിച്ചു.




ഇതോടാനുബന്ധിച്ചു നഗരസഭയിലെ സ്കൂളുകളിൽ മാലിന്യ മുക്ത പ്രതിജ്ഞ,ശുചീകരണം, മാലിന്യ സംസ്കരണ സന്ദേശവുമായി ഗൃഹ സന്ദർശനം,  ഫ്ലാഷ് മോബ്, മനുഷ്യച്ചങ്ങല  എന്നിവ വിവിധ ദിവസങ്ങളിൽ നടക്കും.

 മുക്കം നഗരസഭ ഡെപ്യൂട്ടി ചെയർ പേഴ്സൺ അഡ്വ. ചാന്ദ്നി , സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ പ്രജിത പ്രദീപ്,  ഇ. സത്യനാരായണൻ മാസ്റ്റർ , വി.പി.അബ്ദുൾ മജീദ്, കൗൺസിലർമാരായ ജോഷില, അശ്വതി, നൗഫൽ, വിശ്വനാഥൻ, അനിതകുമാരി, വസന്തകുമാരി, ബിജുനമോഹൻ,  നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അജിത്, സൂപ്രണ്ട്, ശുചിത്വ മിഷൻ RP ലാജുവന്തി, ജെ എച്ച് ഐമാരായ ശ്രീജിത്, ബീധ, സജിത, രാജേഷ്, മിബീഷ്,  CDS ചെയർപേഴ്സൺ രജിത  ഹരിത കർമ്മ സേനാംഗങ്ങൾ, വ്യാപാരി വ്യവസായി പ്രതിനിധികളായ അലി അക്ബർ  , അശോകൻ  ,ഷൈജു , ബാബു  , ജമീല ടീച്ചർ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris