സുപ്രഭാതം ഒമ്പതാം വാർഷിക ക്യാമ്പയിൻ അവലോകന യോഗം ശ്രദ്ധേയമായി


പന്നിക്കോട് : മോയിൻകുട്ടി മാസ്റ്ററുടെ വീട്ടിൽ വെച്ച് നടന്ന സുപ്രഭാതം ഒമ്പതാം വാർഷികം ചെറുവാടി റെയ്ഞ്ച് തല അവലോകന യോഗം ശ്രദ്ധേയമായി. ഓരോ മദ്രസ്സ തലത്തിലും ഇത് വരെ നടത്തിയ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ചില മഹല്ലുകൾ വൻ മുന്നേറ്റം നടത്തിയതായി ബോധ്യപ്പെട്ടു.




 അക്കൂട്ടത്തിൽ പന്നിക്കോടും വെസ്റ്റ് കൊടിയത്തൂരും പ്രത്യേകം പ്രശംസിക്കപ്പെട്ടു. കഴിഞ്ഞ വർഷത്തേക്കാളും 25% കോപ്പികൾ വർധിപ്പിക്കുമെന്ന നേരത്തെ എടുത്ത തീരുമാനം യാഥാർഥ്യമാക്കുമെന്ന് യോഗത്തിൽ പങ്കെടുത്ത മദ്രസ്സ തല പ്രതിനിധികൾ ഉറപ്പ് നൽകി. അത് പ്രകാരം സപ്തബർ 15 നകം ക്വാട്ട പൂർത്തിയാക്കി മുഴുവൻ തുകയും ഏൽപ്പിക്കാൻ തീരുമാനിച്ചു. കൂടാതെ നമ്മുടെ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും സ്നേഹ പൂർവ്വം സുപ്രഭാതവും സർക്കാർ ഓഫീസുകളിലും ആശുപത്രികളിലും ഔദ്യോഗികം സുപ്രഭാതവും നടപ്പാക്കാൻ തീരുമാനിച്ചു. സംസ്ഥാന തലത്തിൽ ഇതിന് ചുമതലയുള്ള എസ്. കെ. എസ്. എസ്. എഫ്, എസ്. വൈ. എസ്. കമ്മിറ്റികൾ ഇതിന് നേതൃത്വം നൽ കാനും തീരുമാനിച്ചു. ചെറുവാടി റൈഞ്ചിൽ കഴിഞ്ഞ വർഷത്തേക്കാളും കോപ്പികൾ വർധിപ്പിക്കുമെന്ന പ്രഖ്യാപനത്തോടെ യോഗം സംമംഗളം പിരിഞ്ഞു. കെ. മോയിൻകുട്ടി മാസ്റ്റർ അധ്യക്ഷനായി. കോ ഓർഡിനേറ്റർ യൂസുഫ് ഫൈസി സ്വാഗതം പറഞ്ഞു. സി. കെ. ബീരാൻകുട്ടി, എ. കെ. മുഹമ്മദ്‌ ശരീഫ് അമ്പലക്കണ്ടി, അസീസ് ചാത്തപറമ്പ്, സി. കെ. അബ്ദുറസാക്, എ. പി. സി. മുഹമ്മദ്‌, യു. പി. ഷൌക്കത്ത്‌ പന്നിക്കോട്, കെ. പി. ബഷീർ കണ്ടാമ്പറമ്പിൽ, മുനീർ കാരാളിപ്പറമ്പിൽ പങ്കെടുത്തു. പി. ജി. മുഹമ്മദ്‌, എസ്. എ. നാസർ എന്നിവരുടെ അൽപ്പ സമയ സാന്നിധ്യവും യോഗത്തിന് മാറ്റ് കൂട്ടി.
ചെറുവാടി റെയ്ഞ്ച് മുൻ വർഷത്തേക്കാളും മികച്ച മുന്നേറ്റം കാഴ്ച വെക്കുമെന്ന പ്രഖ്യാപനത്തോടെ യോഗം പിരിഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris