കൊച്ചി: ജീവനക്കാർക്ക് ശമ്പളത്തിനായി 50 കോടി രൂപ കെ.എസ്.ആർ.ടി.സിക്ക് നൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ശമ്പള കുടിശ്ശികയുടെ മൂന്നിലൊന്ന് ഈ തുക ഉപയോഗിച്ച് വിതരണം ചെയ്യാൻ നിർദേശിച്ച ഡിവിഷൻ ബെഞ്ച് ബാക്കി തുകയുടെ കാര്യത്തിൽ സപ്ലൈകോ അടക്കം പൊതുവിതരണ ശൃംഖലയിൽനിന്ന് സാധനം വാങ്ങാനാവും വിധം കൂപ്പണുകൾ നൽകാനാവുമോയെന്ന കാര്യവും ആരാഞ്ഞു.
രണ്ടുമാസത്തെ ശമ്പളവും ഓണം ബോണസും വിതരണം ചെയ്യാൻ 103 കോടി രൂപ അനുവദിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ പരിഗണിക്കവെയാണ് സർക്കാറും കെ.എസ്.ആർ.ടി.സിയും നിലപാട് അറിയിച്ചത്.

Post a Comment