പുള്ളാവൂർ:ജൂലൈ 30,31 തിയ്യതികളിൽ പുള്ളാവൂരിൽ വെച്ച് നടന്ന എസ്.എസ്.എഫ് കുന്ദമംഗലം ഡിവിഷൻ സാഹിത്യോത്സവിന് പരിസമാപ്തി കുറിച്ചു. ചാത്തമംഗലം സെക്ടർ തുടർച്ചയായ രണ്ടാം വർഷവും ജേതാക്കളായി. കുറ്റിക്കാട്ടൂർ,ചെറൂപ്പ സെക്ടറുകൾ രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഫാമിലി സാഹിത്യോത്സവുകളിൽ ആരംഭിച്ച് ബ്ലോക്ക്,യൂണിറ്റ് തലങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ച്,
9 സെക്ടറുകളിലും സാഹിത്യോത്സവുകളിലൂടെ പ്രതിഭാത്വം തെളിയിച്ച മത്സരാർത്ഥികളെ പങ്കെടുപ്പിച്ചാണ് ഡിവിഷൻ മത്സരങ്ങൾ നടത്തിയത്.
9 സെക്ടറുകൾ, 7 ക്യാമ്പസുകളിൽ നിന്നുമായി ആയിരത്തോളം വിദ്യാർത്ഥികളാണ് മാറ്റുരച്ചത്.നൂറിലധികം മത്സര ഇനങ്ങളെ 2 പ്രധാന വേദികളടക്കം 6 വേദികളിലായി വിപുലമായ സംവിധാനങ്ങളാണ് പുള്ളാവൂരിൽ ഒരുക്കിയത്.
കഴിഞ്ഞ രണ്ട് വർഷങ്ങളിലെ ഓൺലൈൻ സാഹിത്യോത്സവുകൾക്ക് ശേഷം നടന്ന സാഹിത്യോത്സവ് എന്ന നിലക്കും ശ്രദ്ധയാകർശിച്ചു.
ഉദ്ഘാടന സംഗമത്തിൽ അഡ്വ.ടി.സിദ്ധീഖ് എം.എൽ.എ,അഡ്വ.പി. ടി.എ റഹീം എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു.
സമാപന സംഗമം എ.പി അൻവർ സഖാഫിയുടെ അധ്യക്ഷതയിൽ സമസ്ത മുശാവറ അംഗം കെ.കെ അഹമ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു.അസൈനാർ ഉസ്താദ് പ്രാർത്ഥന നിർവ്വഹിച്ചു.കെ.അബ്ദുൽ കലാം മാവൂർ സന്ദേശ പ്രഭാഷണം നടത്തി.അൻഷാദ് സഖാഫി, റഫീഖ് പിലാശ്ശേരി അജ്സൽ സഖാഫി,സ്വലാഹുദ്ദീൻ സഖാഫി,ശുഐബ് അദനി,സയ്യിദ് നസീബ് സഖാഫി,ശുഐബ് സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment