മാവൂർ : പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മാവൂർ ഏരിയ കമ്മിറ്റി കല്പള്ളി സിഗ്‌സാഗ് ഗ്രൗണ്ടിൽ വെച്ച് നടത്തിയ നാട്ടൊരുമ-2022 വോളിബാൾ ടൂർണമെന്റിൽ ടൗൺ ടീം കൽപള്ളിയെ പരാജയപ്പെടുത്തി ഫ്ലാഷ് കാലിക്കറ്റ് ജേതാക്കളായി.
ടൂർണമെന്റ് അബുസുൽത്താൻ മാനേജിങ് ഡയറക്ടർ അഷ്‌റഫ് പൂത്തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു. സിഗ്സാഗ് ആർട്സ് ആൻഡ് സ്പോർട്സ് പ്രസിഡന്റ് അൻസാർ, സുബൈർ കല്പള്ളി, മുഹമ്മദ് പി പി, ഷാനവാസ് തുടങ്ങിയവർ സംബന്ധിച്ചു.
പോപുലർ ഫ്രണ്ട് ഡിവിഷൻ സെക്രട്ടറി കബീർ കെ കെ, പ്രോഗ്രാം കമ്മിറ്റി പ്രസിഡന്റ് അബ്ദുറഹിമാൻ മൗലവി, നാസർ മണ്ണിൽതൊടി തുടങ്ങിയവർ വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു.
ടൂർണമെന്റിലെ ഒന്നും രണ്ടും സ്ഥാനക്കാർക്ക് കപ്പള്ളി UK ഫിഷ് സ്റ്റാൾ സംഭാവന ചെയ്ത ആവോലി നാട്ടൊരുമ സംഘാടക സമിതി അംഗം നാസർ MT വിതരണം ചെയ്തു.
റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയത്തിൽ സെപ്റ്റംബർ 17ന് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന ജനമഹാ സമ്മേളനത്തിന്റെ ഭാഗമായി ഓഗസ്റ്റ് 14ന് കമ്പവലി, വനിതാ സംഗമം, കുട്ടികളുടെ ചിത്ര രചന, വനിതകളുടെ പഞ്ചഗുസ്തി, ക്വിസ്സ് മത്സരം, പൊതു സമ്മേളനം എന്നിവ സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.

Post a Comment