മാർക്കോ, ഗ്രേഡോ പരിഗണിക്കാതെ വിജയികളെ അനുമോദിച്ചു....


ചാത്തമംഗലം : സി.പി.ഐ. എം ചാത്തമംഗലം ടൗൺ ബ്രാഞ്ചിൻ്റെ പരിധിയിലുള്ള SSLC, +2 പരീക്ഷകൾ വിജയിച്ച മുഴുവൻ കുട്ടികളേയും മാർക്കോ, ഗ്രേഡോ പരിഗണിക്കാതെ ബ്രാഞ്ച് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. ഏരിയാ സെക്രട്ടറി പി.ഷൈപു ചടങ്ങ് ഉദ്ഘാടനം ചെയ്ത് ഉപഹാരങ്ങൾ നൽകി.




 എം.വി.ഷാജു അധ്യക്ഷത വഹിച്ചു. ഷാജു കുനിയിൽ,  ഗോപൻ.കെ.കെ, പ്രജീഷ് കുമാർ.എം.കെ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുഷമ, പഞ്ചായത്ത് മെമ്പർമാരായ ഷീസ സുനിൽകുമാർ, വിദ്യുത് ലത എന്നിവരും, ജിനോ കുരിയൻ, രോഷൻ ലാൽ എന്നിവരും അനുമോദിച്ച് സംസാരിച്ചു. എം.കെ.വേണു സ്വാഗതവും ഹാരീസ് പി.നന്ദിയും പറഞ്ഞു. 


Post a Comment

Previous Post Next Post
Paris
Paris