അനുസ്മരണവും പ്രാർത്ഥനാ സംഗമവും നടത്തി.


പെരുമണ്ണ : ജാമിഅ ബദ്‌രിയ്യ ഇസ്‌ലാമിയ്യയിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയായ നുസ്റത്തുൽ ഇഖുവാൻ ഫെഡറേഷന് കീഴിൽ  മർഹൂം പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, മർഹൂം പി.വി ഇബ്റാഹിം മുസ്‌ലിയാർ എളേറ്റിൽ, മർഹൂം അസീസ് മുസ്‌ലിയാർ പൂനൂർ എന്നിവരുടെ അനുസ്മരണവും പ്രാർത്ഥനാ സംഗമവും സംഘടിപ്പിച്ചു.




 മർഹൂം ശൈഖുനാ പൊന്മള ഫരീദ് മുസ്‌ലിയാരുടെ ശിഷ്യൻമാരിലെ പ്രമുഖരായിരുന്ന അവർ അഹ് ലുസുന്നത്തിൻ്റെ ആശയാദർശങ്ങളിൽ അടിയുറച്ച് നിൽക്കുകയും സമൂഹത്തിൽ ഉന്നതമായ അംഗീകാരങ്ങൾ നേടിയെടുക്കുകയും ചെയ്തവരായിരുന്നു ഇത്തരം പ്രഗത്ഭരായ പണ്ഡിത മഹത്തുക്കളുടെ സ്മരണകൾ പുതു തലമുറയിലെ മതപഠിതാക്കൾക്ക് നിരവധി പാഠങ്ങൾ നൽകുന്നതാണ് എന്ന് പി.വി അബ്ദുറഹിമാൻ ബാഖവി വട്ടോളി പറഞ്ഞു. അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബദ്‌രിയ്യ പ്രിൻസിപ്പാൾ ടി.എ ഹുസൈൻ ബാഖവി, കെ.ടി അബ്ദുറഹിമാൻ ഫൈസി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. സ്വാലിഹ് ബാഖവി അദ്ധ്യക്ഷനായി. പി.ടി.എ സലാം, സ്വാലിഹ് നിസാമി എളേറ്റിൽ, നിസാർ ദാരിമി, സിദ്ദീഖ് ഫൈസി, അബൂത്വാഹിർ ബാഖവി, ഇല്യാസ് വാഫി, അനീസ് ഹൈതമി, ഹാഫിള് സുഹൈൽ മർജാനി തുടങ്ങിയവർ സംസാരിച്ചു. സമാപന പ്രാർത്ഥനാ സദസ്സിന് ടി.എ ഹുസൈൻ ബാഖവി നേതൃത്വം നൽകി. ഹാഫിള് ജുനൈദ് ബാഖവി കൊടിഞ്ഞി സ്വാഗതവും ശിഹാബുദ്ദീൻ ഫൈസി നന്ദിയും പറഞ്ഞു.



Post a Comment

Previous Post Next Post
Paris
Paris