സ്റ്റാഫ് റൂം ലൈബ്രറി ഉദ്ഘാടനവും യാത്രയയപ്പും സംഘടിപ്പിച്ചു


കട്ടാങ്ങൽ :എൻ.ഐ.ടി ചേനോത്ത് ഗവ: സ്കൂളിൽ ദീർഘ നാളത്തെ സ്തുത്യർഹ സേവനത്തിന് ശേഷം സ്ഥലം മാറിപ്പോയ കെ.കെ.അബ്ദുൽ ഗഫൂർ മാസ്റ്റർക്കുള്ള ഉപഹാര സമർപ്പണവും സ്കൂൾ സ്റ്റാഫ് റൂം ലൈബ്രറിയുടെ ഉദ്ഘാടനവും അഡ്വ.. പി.ടി.എ.റഹീം എം എൽ എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗഫൂർ ഓളിക്കൽ അധ്യക്ഷത വഹിച്ചു.




 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ജെ. പോൾ പ്രതിഭകൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ.. വി.പി.എ.സിദ്ധീഖ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ടി.അബ്ദു ഹിമാൻ , സബിത സുരേഷ്, ഹെഡ് മാസ്റ്റർ ശുക്കൂർ കോണിക്കൽ , കെ.കെ.അബ്ദുൽ ഗഫൂർ , പി.ടി.എ.പ്രസിഡണ്ട് രജിത ചേനോത്ത്, വിദ്യാലയ വികസന സമിതി ഭാരവാഹികളായ കെ.ശശീധരൻ ,  സി.ഗംഗാധരൻ നായർ , പി. അജേഷ്,പി. സത്യാനന്ദൻ
രാജൻ ചേനോത്ത്, സീനിയർ അസിസ്റ്റന്റ് പ്രീത പി പീറ്റർ , മംഗള ഭായ് തുടങ്ങിയവർ സംസാരിച്ചു.

     സ്റ്റാഫ് റൂം ലൈബ്രറിയിലേക്ക് കുടുംബശ്രീ നൽകുന്ന പുസ്തകങ്ങൾ ഭാരവാഹികളായ സി.ഡി.എസ് ചെയർപേഴ്സൺ കമല , സുനിത എന്നിവർ പി.ടി.അബ്ദുറഹിമാന് കൈമാറി.
  സ്കൂളിന്റെ വിവിധ വികസന ആവശ്യങ്ങൾ ഉന്നയിച്ച് വിദ്യാർതികളായ ആന്റോ ആന്റണി, അലീന ദാസ് എന്നിവർ എം.എൽ.എ ക്ക് നിവേദനം നൽകി.

Post a Comment

Previous Post Next Post
Paris
Paris