കണ്ണൂർ: രണ്ട് യാത്രക്കാരിൽ നിന്നായി 1531 ഗ്രാം സ്വർണം പിടികൂടി. കാസർകോട് സ്വദേശികളായ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്.
ഞായറാഴ്ച പുലർച്ചെ അബുദാബിയിൽ നിന്നെത്തിയവരിൽ നിന്നാണ് 80 ലക്ഷം രൂപ മൂല്യം വരുന്ന സ്വർണം കണ്ടെത്തിയത്. കസ്റ്റംസും ഡി.ആർ.ഐയും സംയുക്തമായി നടത്തിയ ഓപ്പറേഷനായിരുന്നു.
കാസർകോട് ചേർക്കളം സ്വദേശിയായ ഇബ്രാഹിമിൽ നിന്ന് 335 ഗ്രാം സ്വർണം പിടികൂടി. ഇതിന് 17.48 ലക്ഷം രൂപയുടെ മൂല്യമുണ്ട്. രണ്ടാമനിൽ നിന്ന് 62.50 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി.

Post a Comment