കൊടുവള്ളി : താമരശ്ശേരിക്ക് സമീപം വാവാട് ദേശീയപാതയിലെ കുഴിയിൽ സ്കൂട്ടർ ചാടി രണ്ടു പേർക്ക് സാരമായി പരിക്കേറ്റു.ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാവാട് ഇരുമോത്തെ പച്ചക്കറി വ്യാപാരിയായ സലീം, ഭാര്യ സുബൈദ എന്നിവർക്കാണ് പരിക്കേറ്റത്.രാവിലെ 6.15 ഓടെയായിരുന്നു അപകടം ദേശീയപാത 766 കോഴിക്കോട് കൊല്ലങ്ങൽ റോഡിൽ മണ്ണിൽക്കടവ് മുതൽ അടിവാരം വരെയുള്ള 20 കിലോമീറ്റര്‍ ദൂരത്തില്‍ എഴുന്നൂറോളം കുഴികള്‍ ഉണ്ട്.
കഴിഞ്ഞ ആഴ്ചയും വാവാട് കുഴി കാരണം ബൈക്ക് യാത്രക്കാരിക്ക് പരിക്കേറ്റിരുന്നു.അന്ന് നാട്ടുകാര്‍ ആ കുഴി മണ്ണിട്ട് നികത്തിയെങ്കിലും വിണ്ടും കുഴി രൂപപ്പെട്ടിട്ടുണ്ട്.
ജനങ്ങളെ വെല്ലു വിളിക്കുന്ന ദേശീയപാത അധികൃതരുടെയും കരാറുകാരുടെയും ഈ നിസ്സംഗത അവസാനിപ്പിക്കാന്‍ കോടതിക്ക് പോലും കഴിയാത്ത അവസ്ഥയായിട്ടുണ്ട്.

Post a Comment