സുപ്രീം കോടതിക്ക് ജനകീയ ഹരജി: ഏഴ് കേന്ദ്രങ്ങളിൽ വെല്‍ഫെയര്‍ പാര്‍ട്ടി ഒപ്പുശേഖരണം നടത്തി


കൊടിയത്തൂർ: ഫാഷിസത്തിനെതിരെ ജനാധിപത്യ പ്രക്ഷോഭം നടത്തിയതിന്റെ പേരില്‍ തടവിലാക്കപ്പെട്ട രാഷ്ട്രീയ തടവുകാരുടെ മോചനത്തിന് സുപ്രീം കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കൊടിയത്തൂര്‍ പഞ്ചായത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ജനകീയ ഒപ്പ് ശേഖരണം സംഘടിപ്പിച്ചു.




ചുള്ളിക്കാപറമ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അസ്ലം ചെറുവാടി ഉദ്ഘാടനം ചെയ്തു. എട്ടര വര്‍ഷം ജയിലിലടക്കപ്പെട്ട് നിരപരാധിയെന്നു പറഞ്ഞ് വിട്ടയക്കപ്പെട്ട യു.എ.പി.എ കരിനിയമത്തിന്റെ ഇര യഹ്യ കമ്മുക്കുട്ടിയുടെ പിതാവ് എന്‍ വീരാന്‍കുട്ടി ഗോതമ്പറോഡില്‍ ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്തു. സുപ്രീം കോടതി ചിഫ് ജസ്റ്റിസിന് സമര്‍പ്പിക്കുന്ന ജനകീയ ഹരജിക്ക് ഗോതമ്പറോഡ്, കോട്ടമ്മൽ, സൗത്ത് കൊടിയത്തൂര്‍, വെസ്റ്റ്, മാട്ടുമുറി, ചുള്ളിക്കാപറമ്പ്, കാരക്കുറ്റി, ചെറുവാടി എന്നീ സ്ഥലങ്ങളിലാണ് ഒപ്പ് ശേഖരണം സംഘടിപ്പിച്ചത്. വിവിധ കേന്ദ്രങ്ങളിൽ മണ്ഡലം വൈസ് പ്രസിഡൻ്റ് ശംസുദ്ദീൻ ചെറുവാടി, ജ്യോതി ബസു കാരക്കുറ്റി, കെ.ടി ഹമീദ്, സാലിം ജീറോഡ്, ബാവ പവർ വേൾഡ്, ഇ.എൻ നദീറ, ശ്രീജ മാട്ടുമുറി, കെ.കെ കുഞ്ഞാലി, സി.വി അബ്ദു റഹിമാൻ, ശഫീഖ് പി, അശ്റഫ് പി.കെ എന്നിവർ നേതൃത്വം നൽകി.


Post a Comment

Previous Post Next Post
Paris
Paris