ചാത്തമംഗലം : സേവാഭാരതിയുടെ നേതൃത്വത്തിൽ എഴുപത്തഞ്ചാം
സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. സേവാഭാരതി ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് എൻ.കെ. രവീന്ദ്രനാഥ് പതാക ഉയർത്തി. സേവാഭാരതി ജില്ലാ വൈ. പ്രസിഡൻറ് ടി. സുബ്രമണ്യൻ മാസ്റ്റർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
1965, 1971 എന്നീ വർഷങ്ങളിലെ ഇന്ത്യാ-പാക് യുദ്ധത്തിൽ പങ്കെടുത്ത എയർ ഫോഴ്സ് ഉദ്യോഗസ്ഥനായ നെച്ചൂളി സ്വദേശി കെ.ടി കൃഷ്ണൻ നായരെ ചടങ്ങിൽ വെച്ച് ആദരിച്ചു. സുനിൽ കുമാർ, ഗണേശൻ മാസ്റ്റർ, ബിന്ദു ദേവദാസ് എന്നിവർ സംസാരിച്ചു.
Post a Comment