ആസാദി കാ അമൃത് മഹോത്സവ് : കഴുത്തൂട്ടിപ്പുറായ ഗവ.എൽ പി സ്കൂൾ 'ചരിത്രത്തിലേക്കൊരു സഞ്ചാരം' സംഘടിപ്പിച്ചു


കൊടിയത്തൂർ :ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കഴുത്തൂട്ടിപ്പുറായ ഗവ.എൽ പി സ്കൂൾ 'ചരിത്രത്തിലേക്കൊരു സഞ്ചാരം' സംഘടിപ്പിച്ചു.
സ്വാതന്ത്ര്യ സമരത്തിന്റെ ധീരപോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച ചെറുവാടി, താത്തൂര് ,കൊന്നാര് എന്നിവിടങ്ങളിലേക്കാണ് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും അന്വേഷണയാത്ര നടത്തിയത്. 




യുവ ഗ്രന്ഥകാരനും ചരിത്രകാരനുമായ മുജീബ് തങ്ങൾ കൊന്നാര്, എഴുത്തുകാരൻ പി ടി കുഞ്ഞാലി ചേന്ദമംഗലൂർ, റിട്ട. ഹെഡ്മാസ്റ്റർ പി ടി അബ്ദുല്ലത്തീഫ് എന്നിവർ കുട്ടികളുമായി സംവദിച്ചു.
ധീര രക്തസാക്ഷികളുടെ അന്ത്യവിശ്രമ സ്ഥലങ്ങൾ, ബ്രിട്ടീഷ് പട്ടാളത്തിന്റെ ക്യാമ്പ് പ്രദേശം, മലബാർ കലാപക്കാർക്കെതിരെ വെടിയുതിർത്ത മടത്തുംപ്പാറ, കൊന്നാര് പള്ളിയിൽ സൂക്ഷിച്ച മെഷീൻ ഗൺ ബുള്ളറ്റ് തുടങ്ങിയവ നേരിൽ കണ്ടു.

പിടിഎ പ്രസിഡന്റ് എ കെ റാഫി ഫ്ലാഗ് ഓഫ് ചെയ്തു. കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം ടി റിയാസ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ടി കെ ജുമാൻ സ്വാഗതവും സീനിയർ അസി. അബ്ദുൽ കരീം നന്ദിയും പറഞ്ഞു.
മുൻ ഹെഡ്മാസ്റ്റർ അബ്ദുൽ കലാം ആസാദ്,പിടിഎ വെസ് പ്രസിഡന്റ് ശിഹാബ് തൊട്ടിമ്മൽ , എം സി ചെയർമാൻ വി വി നൗഷാദ്, മാതൃ സമിതി ചെയർപേഴ്സൺ സൽമ അശ്റഫ് , സ്റ്റാഫ് സെക്രട്ടറി വി ഷൈജൽ,ടി  റസിയ ,കെ സുസ്മിന ,കെ കെ  രഹ് ന, വി എം നജ്മുന്നീസ, രഹ്ന നെല്ലിക്കാപറമ്പ്, കെ സാറ എന്നിവർ നേതൃത്വം നൽകി.


 

Post a Comment

Previous Post Next Post
Paris
Paris