ആയിഷ മർവ്വയെ ആദരിച്ചു


നായർകുഴി : സ്വിറ്റ്സർലൻഡിലെ ലോക പ്രശസ്തമായ ബേൺ സർവ്വകലാശാലയിൽ  പി എച്ച് ഡി പ്രവേശനം നേടിയ  കോഴിക്കോട് നായർകുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥിനി ആയിഷ  മർവയെ സ്കൂളിൽ നടന്ന ചടങ്ങിൽ വെച്ച്  ആദരിച്ചു . പരിപാടി പിടിഎ റഹീം എംഎൽഎ ഉദ്ഘാടനം ചെയതു. 




ഈ വർഷം പ്ലസ് വൺ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും  പ്രസ്തുത ചടങ്ങിൽ വെച്ച്  ആദരിച്ചു.ആയിഷ മർവക്കുള്ള ഉപഹാരം എം എൽ എ പി ടി എ റഹീം സമ്മാനിച്ചുചടങ്ങിൽ പ്രിൻസിപ്പൽ കബീർ പരപ്പൊയിൽ,ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി എം കെ. നദീറ,ശ്രീ ശിവദാസൻ ബംഗ്ലാവിൽ,  ശ്രീമതി ആയിഷ മർവ,  ശ്രീമതി റീന മണ്ടിക്കാവിൽ,ശ്രീ ഗിരീഷ്, ശ്രീ.രാധാകൃഷ്ണൻ, പ്രൊഫ. അഹമ്മദ് സാർ, ശ്രീ ഇക്ബാൽ മാസ്റ്റർ  , ശ്രീ ബഷീർ മാസ്റ്റർ എന്നിവർ സംസാരിച്ചു.
ജില്ലാ പഞ്ചായത്ത്‌ അംഗം ശ്രീ. നാസർ എസ്റ്റേറ്റ് മുക്ക്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി ടി എ പ്രസിഡന്റ്‌ ശ്രീ. പ്രകാശൻ സ്വാഗതവും, സ്റ്റാഫ്‌ സെക്രട്ടറി ശ്രീ അഹമ്മദ്‌ കുട്ടി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris