ചാത്തമംഗലം : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ചാത്തമംഗലം യൂണിറ്റ് വനിതാ കൺവെൻഷൻ നടത്തി. പഞ്ചായത്ത് മെമ്പർ ഷീസ സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പി. പ്രേമകുമാരി അധ്യക്ഷത വഹിച്ചു.
ജീവിത ശൈലീ രോഗങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി പി.സി.പത്മജ ക്ലാസ്സെടുത്തു. സി.എ.ശാന്തമ്മ, എ.ഗംഗാധരൻ നായർ, പി.ചന്ദ്രൻ, കെ.ഭരതൻ, എം.കെ.വേണു, വി രുഗ്മിണി, എം.ആർ.രാജേശ്വരി എന്നിവർ സംസാരിച്ചു. സി.ടി. രമണി സ്വാഗതവും രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
Post a Comment