പൂർവ്വവിദ്യാർത്ഥി സംഗമം നടത്തുവാൻ തീരുമാനിച്ചു


കൊടിയത്തൂർ : പി ടി എം ഹൈസ്കൂൾ 2005 ബാച്ച് എസ് എസ് എൽസി വിദ്യാർത്ഥികളുടെ പൂർവ്വ വിദ്യാർത്ഥി സംഗമം വിപുലമായി നടത്തുവാൻ തീരുമാനിച്ചു.
ചുള്ളിക്കാപറമ്പ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തുന്നതിന് വേണ്ടി പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.




കൺവീനറായി അഖിൽ ദാസിനെയും ചെയർമാനായി ഇർഷാദിനേയും ട്രഷററായി ജൈസലിനെയും, നിയാസ് അഹമ്മദ്, ജിഷാദ് കെ.കെ എന്നിവർ ജോയിന്റ് കൺവീനറായും ജംഷീദ് സി, ഷിയാസ് കെ.പി, എന്നിവർ വൈസ് ചെയർമാൻമാരായും ഹാഷ്മി നിയാസ്, സന്തോഷ്, അജീബ്, ഷറഫലി, എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും കോർഗ്രൂപ്പ് വാട്ട്സ് ആപ്പ് അംഗങ്ങളെ എക്സിക്യൂട്ടീവ് മെമ്പർമാരായും തെരഞ്ഞെടുത്തു.
പരിപാടിക്ക് അനുയോജ്യമായ പേര് തീരുമാനിക്കുവാനും, മരണപ്പെട്ട അധ്യാപകരെയും സഹപാഠികളെ അനുസ്മരിക്കുവാനും ഉയർന്ന പദവികളിലെത്തിയവരെ അനുമോദിക്കുവാനും പ്രോഗ്രാം ഗംഭീരമാക്കുന്നതിന് വേണ്ടി പരിപാടികൾ സംഘടിപ്പിക്കുവാനും കമ്മിറ്റിയെ ചുമതലപ്പെടുത്തി.

Post a Comment

Previous Post Next Post
Paris
Paris