വിദ്യാർത്ഥികളിൽ കൂടുന്ന ലഹരി ഉപയോഗം: വിദ്യാലയങ്ങളിൽ ഒരു പീരിയേഡ് ബോധവൽക്കരണ ക്ലാസ് ആക്കണമെന്ന് സദയം


കോഴിക്കോട്: വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം കൂടുന്ന സാഹചര്യത്തിൽ വിദ്യാലയങ്ങളിൽ ഒരു പീരിയേഡ് ബോധവൽക്കരണ ക്ലാസ് ആക്കണമെന്ന് സദയം ചാരിറ്റബിൾ ട്രസ്റ്റ് ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് മുഖ്യമന്തിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും ട്രസ്റ്റ് നിവേദനം നൽകി.




കുട്ടികളെ കുരുക്കാൻ ലഹരി മാഫിയ ബഹുതല തന്ത്രങ്ങളും ചതിക്കുഴികളുമാണ് ഒരുക്കിയിരിക്കുന്നത്. ഇതിനെതിരെ വിദ്യാർത്ഥികളിൽ തന്നെ അവബോധമുണ്ടാക്കണം. അതിനായി സ്കൂൾ, കോളേജുകളിൽ ദിവസം ഒരു പീരിയേഡ് ബോധവൽക്കരണ ക്ലാസ് വേണം. അധ്യാപകർ, നിയമപാലകർ,ആരോഗ്യ വിദഗ്ധർ, ന്യായാധിപർ, സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തകർ, എഴുത്തുകാർ തുടങ്ങിയവരെ പാനലിൽ ഉൾപ്പെടുത്തി ക്ലാസെടുക്കാം.

 നിലവിലെ പോലീസ് - എക്സൈസ് - നാർക്കോട്ടിക് നടപടി, ബഹുതല ജാഗ്രത സമിതികളുടെ ഇടപെടൽ, ബോധവൽക്കരണം തുടങ്ങിയവ സക്രിയമാക്കണമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ലഹരിക്കടിമപ്പെട്ട  മക്കളെയും
ഏത് സമയവും വലയിലായേക്കാവുന്ന മക്കളെയുമോർത്ത് കണ്ണീരിലും കടുത്ത ആശങ്കയിലുമാണ് കുടുംബങ്ങൾ. സംസ്ഥാനം നേരിടാൻ പോകുന്ന വലിയ വെല്ലുവിളിയാകും ഈ വിഷയമെന്നും യോഗം വിലയിരുത്തി. ലഹരി മാഫിയക്കെതിരെ ട്രസ്റ്റിന്റെ അഭിമുഖ്യത്തിൽ ജാഗ്രതാ സ്ക്വാഡ് രൂപീകരിക്കാനും  തീരുമാനിച്ചു. യോഗത്തിൽ ട്രസ്റ്റ്  ചെയർമാൻ എം.കെ. രമേഷ്കുമാർ അധ്യക്ഷത വഹിച്ചു.

Post a Comment

Previous Post Next Post
Paris
Paris