കരിപ്പൂർ വിമാനപകടം നടന്നിട്ട് രണ്ട് വർഷം തികയുന്ന ആഗസ്റ്റ് 7ന് മലബാർ ഡവലെപ്പ്മെൻ്റ് ഫോറം കരിപ്പൂർ വിമാനപകട ചാറ്റിറ്റി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ വിമാനപകടം സംഭവിച്ച സ്ഥലത്തിന് 300 മീറ്റർ അകലത്തിലുള്ള കുണ്ടോട്ടി മുൻസിപ്പാലിറ്റിയിലെ ചിറയിൽ പ്രാഥമിക ആരോഗ്യ കേൻദ്രത്തിന് വിപുലമായ സൗകര്യങ്ങളോടെ കെട്ടിടം പണിയും
കോറോണ കാലത്ത് ഒന്നും വകവെക്കാതെ രക്ഷാപ്രവർത്തനം നടത്തുന്നതിന് ലോക മാതൃക കാണിച്ച പരിസര വാസികളോടുള്ള കടപ്പാട് പ്രകടിപ്പിക്കാനാണ് ഈ സതുദ്യമത്തിന് അപകടത്തിൽ പെട്ട യാത്രക്കാരും മരണപ്പെട്ടവരുടെ ആശ്രിതരും തയ്യാറായത്
184 യാത്രക്കാരിൽ 19 പേരാണ് മരണപ്പെട്ടത് 169 പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട് ഇതിൽ നിരവധി പേർക്ക് മാരകമായ പരിക്കാണ് പറ്റിയത്
ഇവരിൽ രണ്ട് പേർക്ക് ഒഴികെ എല്ലാവർക്കും ഏയർ ഇന്ത്യയുടെ ഇൻഷുറൻസ് തുക കൈപറ്റാൻ കഴിഞ്ഞിട്ടുണ്ട് ബാക്കിയുള്ള രണ്ട് പേർക്ക് ഈ ആഴ്ഴ്ച തന്നെ തുക ലഭിക്കും
യാത്രക്കാർക്ക് കിട്ടിയ ഇൻഷുറൻസ് തുകയിൽ നിന്ന് ചെറിയ തുക ശേഖരിച്ചാണ് രാജ്യത്തെ തന്നെ ഏറ്റവും വലിയ എസ്സ് സി കോളനികളിൽ ഒന്നായ എൻ എച്ച് കോളനിയിലെ പാവപ്പെട്ട രോഗികളുടെ ആശാ കേൻ ന്ദ്രമായ ചിറയിൽ ചുങ്കം ആശുപത്രിക്ക് കെട്ടിടം നിർമ്മിമ്മിക്കാൻ തിരുമാനിച്ചത്
മലബാർഡവലെപ്പ്മെൻ്റ് ഫോറത്തിൻ്റെ നേതൃത്വത്തിൽ യാത്രക്കാർ രൂപീകരിച്ച എം.ഡി.എഫ് ചാരിറ്റി ഫൗണ്ടേഷനാണ് നിർമ്മാത്തത്തിന് നേതൃത്വം നൽകുന്നത്
പദ്ദതിയുടെ ധാരണാപത്രം
ആഗസ്റ്റ് 7 ഞായർ രാവിലെ 10 മണിക്ക്
വിമാനപകടസ്ഥലത്ത്
കരിപ്പൂർ വിമാനപകട ആക്ഷൻ ഫോറം ചെയർ മാൻ ടി.വി ഇബ്രാഹിം എം.എൽ എ യുടെ അദ്യക്ഷതയിൽ
ബഹുമാനപ്പെട്ട
കായിക ,ഫിഷറീസ് ,ഹജജ് വഖഫ് വകുപ്പ് മന്ത്രി
വി അബ്ദുറഹിമാൻ
നിർവ്വഹിക്കും
:പി ഹമീദ് മാസ്റ്റർ എം.എൽ എ മുഖ്യാഥിതിയായി പങ്കെടുക്കും
ചടങ്ങിൽ
മുൻസിപ്പൽ ചെയർ പേഴ്സൺ
ടി.സി ഫത്തിമത്ത് സുഹറാബി
ഏയർപ്പോർട്ട് ഡയരക്ടർ ശേഷാദ്രിവാസൻ സുരേഷ് ,ജില്ലാ മെഡിക്കൽ ഓഫീസർ
Dr രേണുക .ആർ
എന്നിവരും മുൻസിപ്പൽ കൗൺസിലർമാർ ,രാഷ്ടിയ സാമൂഹ്യ രംഗത്തെ പ്രമുഖരും പങ്കെടുക്കും
പരിപാടിയിൽ മരണപ്പെട്ട യാത്രക്കാരുടെ ആശ്രിതരും പരിക്ക് പറ്റിയ യാത്രക്കാരുടെയും രക്ഷാ പ്രവർത്തകരുടെ യും സംഗമവും നടക്കും
കഴിഞ്ഞ രണ്ട് വർഷമായി യാത്ര കാരെ ചേർത്ത് പിടിച്ച് ചുരങ്ങിയ കാലം കൊണ്ട് മുഴുവൻ യാത്രക്കാരുടെയും നഷ്ട പരിഹാര തുക വാങ്ങി നൽകാൻ കഴിഞ്ഞത് വലിയ നേട്ടമാണന്നും ഇത് കൂട്ടായ്മയുടെ വിജയമാണന്നും എം ഡി.എഫ് ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി പത്ര സമ്മേളനത്തിൽ പറഞ്ഞു
മംഗലാപുരം വിമാനപകടം കഴിഞ്ഞ് 12 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും നഷ്ടപരിഹാര തുക ലഭിക്കാത്തവരായി ഉണ്ട്
ലോകത്തെമ്പാടുമുള്ള വിമാനപകടത്തിൽ കോടതിയിൽ ഹാജരായിട്ടുള്ള ഇരുപതോളം ലോകോത്തര ലോ ഫേമുകളുമായി യാത്രക്കാരെ പങ്കെടുപ്പിച്ച് അതിവിപുലമായി നടത്തിയ വെബിനാറു കളിലൂടെ റിട്ടർഡ് ഉദ്യോഗസ്ഥൻമാരടക്കം പങ്കെടുത്ത ചർച്ച കൊടുവിൽ ദുബായിലെയും കേരളത്തിലെയും നിയമവിദഗ്ദർ നടത്തിയ വലിയ പരിശ്രമമാണ്
ഈ വലിയ തരത്തിലുള്ള നഷ്ട പരിഹാര തുക വാങ്ങി നൽകാൻ എം.ഡി എഫിനായതന്ന് അദ്ദേഹം പറഞ്ഞു
അപകടം നടന്ന സമയം മുതൽ കഴിഞ്ഞ രണ്ട് വർഷമായി ആശുപത്രിയിലും ,അവശ്യമുള്ള രേഖകൾ തയ്യാറാക്കാനും നിയമജ്ഞരുമായി നിരന്തരം ബന്ധപ്പെടാനും എം ഡി. എഫ് പ്രവർത്തകർ നടത്തിയ ശ്രമമാണ് ഈ വൻ വിജയത്തിന് കാരണമായതെന്ന്
യാത്രക്കാരുടെ പ്രതിനിഥിയും ആക്ഷൻ ഫോറം ജനറൽ കൺവീനറുമായ റഹിം വയനാട് പത്രസമ്മേളനത്തിൽ പറഞ്ഞു
വിമാന പടകത്തിന് ശേഷം ലോകത്തെവിടെയും ഇങ്ങിനെ ഒരു കൂട്ടായ്മ ഉണ്ടായിട്ടില്ല
ഏയർ ഇന്ത്യ വക്കിലും ,ഉദ്യാഗസ്ഥൻമാരും കാണിച്ച നിസ്സഹകരണവും നിക്ഷദാത്മക നിലപാടും ശക്തമായി ചെറുത്ത് തോൽപ്പിച്ചാണ് എം.ഡി.എഫ് ആക്ഷൻ ഫോറം ഈ വിജയം നേടിയതന്ന് അദ്ദേഹം പറഞ്ഞു
എം.ഡി.എഫ് വൈസ് പ്രസിണ്ടഡൻ്റ് അഷറഫ് കളത്തിങ്ങൽ പാറ ചാരിറ്റി ഫൗണ്ടേഷൻ ഭാരവാഹികളായ അഷറഫ് കാപ്പാടൻ സെമിർ വടക്കൻ എന്നിവർ ' പത്രസമ്മേളനത്തിൽ പങ്കെടുത്തു

Post a Comment