ഗതാഗത പ്രശ്ന പരിഹാരം തേടി വെസ്റ്റ് കൊടിയത്തൂർ ഗ്രാമം ജനകീയ കൺവെൻഷനിലേക്ക്



കൊടിയത്തൂർ ; 400ൽ അധികം കുടുംബങ്ങൾ തിങ്ങിതാമസിക്കുന്ന വെസ്റ്റ് കൊടിയത്തൂരിൽ വീതിയുള്ള റോഡുകൾ ഇല്ലാത്തത് നിരന്തര ഗതാഗത പ്രതിസന്ധി സൃഷ്ടിക്കുന്നു.




മാവൂർ കോഴിക്കോട് മെയിൻ റോഡിൽ ഇടവഴിക്കടവിൽ നിന്ന് വെസ്റ്റ് കൊടിയത്തൂരിലേക്കുള്ള മൂന്നര മീറ്റർ വീതിയുള്ള ഒരു കിലോമീറ്റർ റോഡ് വീതി കൂട്ടുകയും, ഇടവഴിക്കടവിൽ നിന്ന് പുതിയോട്ടിൽ കടവ് പൂളയക്കോട് തെയ്യത്തുംകടവ് വരേ തീരദേശ റോഡ് യഥാർത്ത്യമാവുകയും ചെയ്താൽ ഈ പ്രദേശങ്ങളിലെ ഗതാഗത പ്രതിസന്ധിക്ക് പൂർണ പരിഹാരം കാണുവാൻ സാധിക്കുമെന്നാണ് നാട്ടുകാരുടെ വിശ്വാസം.

അതിനായുള്ള ഗ്രാമീണ ജനകീയ കൺവെൻഷന് തയ്യാർ എടുക്കുകയാണ് നാട്ടുകാർ 

നാട്ടിൽ ഉണ്ടാകുന്ന ഒരു മരണമോ, വിവാഹമോ  എന്നല്ല ദിനംപ്രതി റോഡുകളിൽ ഉണ്ടാകുന്ന ഗതാഗത കുരുക്കുകൾ വരേ വലിയ പ്രതിസന്ധിതന്നെയാണ്  ഈ പ്രദേശങ്ങളിൽ സൃഷ്ടിക്കുന്നത്.

ഇതിനെല്ലാം ഉള്ള ശാശ്വത പരിഹാരമാണ് കൺവെൻഷൻ ലക്ഷ്യം വെക്കുന്നത്.ആഗസ്ത് 12 വെള്ളിയാഴ്ച രാത്രി 7 മണിക്ക് കഴുത്തുട്ടിപുറായ ജി എൽ പി സ്കൂളിൽ ആണ് കൺവെൻഷൻ ചേരുക എന്ന് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം ടി റിയാസ് അറിയിച്ചു

Post a Comment

Previous Post Next Post
Paris
Paris