എളേറ്റിൽ : രാജ്യം വലിയ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളോട് സിവിൽ സർവീസിലേക്കും ജുഡീഷ്യൽ സർവീസുകളിലേക്കും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ സിവിൽ സർവീസ് റാങ്ക് ജേതാവ് ഷാഹിദ് തിരുവള്ളൂർ അഭ്യർത്ഥിച്ചു.
എളേറ്റിൽ ഗോൾഡൻ ഹിൽസ് കോളേജിലെ വിദ്യാർത്ഥികൾക്കായി മാനേജ്മെന്റ് സംഘടിപ്പിച്ച ഓറിയെന്റേഷൻ ക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോളേജ് ട്രസ്റ്റ് ചെയർമാൻ എം.എ റസാക്ക് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.സിവിൽ സർവ്വീസ് മേഖലയിലെ അവസരങ്ങൾ സ്വന്തമാക്കാൻ മികച്ച തയ്യാറെടുപ്പുകളും, ആഴത്തിലുള്ള വായനയും വിദ്യാർത്ഥികൾ പഠന കാലത്ത് തന്നെ ആരംഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വിദ്യാർത്ഥികളുടെ നിരവധി സംശയങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു.
ചടങ്ങിൽ മാനേജർ എം.മുഹമ്മദലി മാസ്റ്റർ, കെ.മുഹമ്മദലി,ആലി മാസ്റ്റർ, എം.എ ബഷീർ ഹാജി, സിദ്ധീഖ് മലബാറി, എ.കെ റഫീഖ്, ഹാരിസ് പറക്കുന്ന്, കെ. അബ്ദുൽ റസാക്ക്, കരൂഞ്ഞി മുഹമ്മദ്,
ഷരീഫ് വാവാട്, വൈസ് പ്രിൻസിപ്പാൾ ചന്ദ്രൻ മാസ്റ്റർ എന്നിവർ സംബന്ധിച്ചു. കോളേജ് പ്രിൻസിപ്പാൾ കെ. ഉസ്മാൻ കോയ മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.കെ നംഷീദ് നന്ദിയും പറഞ്ഞു.

Post a Comment