മുക്കം : ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. മൂന്ന് ദിവസങ്ങളിലായാണ് പരിപാടികൾ സംഘടിപ്പിച്ചത്. ചിത്രരചന, പ്രസംഗ മത്സരം, ക്വിസ് മത്സരം തുടങ്ങിയ പരിപാടികളാണ് നടത്തിയത്.
മുക്കം ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ് റഊഫ് എളേറ്റിൽ പതാക ഉയർത്തി. ജനറൽ സെക്രട്ടറി ഹബീബി, ഫാസിൽ തിരുവമ്പാടി, ഷമ്മാസ് കത്തറമ്മൽ, ഗോകുൽ ചമൽ, റമീൽ മാവൂർ, പ്രകാശ് കാരശ്ശേരി, റാഷിദ് ചെറുവാടി തുടങ്ങിയവർ സംസാരിച്ചു.
Post a Comment