തീവ്ര രാഷ്ട്രീയത്തിനെതിരെ താക്കീതായി SKSSF എൻ.ഐ.ടി മേഖല പദയാത്ര


മാവൂർ : ഓൺലൈൻ ആത്മീയ ചൂഷണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സത്താർ പന്തല്ലൂർ. ചൂഷണ മുക്ത ആത്മീയത സൗഹൃദത്തിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ മാവൂർ പാറമ്മൽ ക്രസന്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന എസ്.കെ.എസ്.എസ്.എഫ് എൻ.ഐ.ടി മേഖല പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.




എസ്.കെ.എസ്.എസ്.എഫ് എൻ.ഐ.ടി മേഖല സംഘടിപ്പിച്ച പദയാത്ര മാവൂർ കട്ടാങ്ങൽ റോഡിലെ പെട്രോൾ പമ്പിന് സമീപത്ത് നിന്നും ആരംഭിച്ച് മേഖല പൊതുസമ്മേളന വേദയായ പാറമ്മൽ ക്രസന്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ സമാപിച്ചു. പദയാത്രക്ക് മേഖല ജനറൽ സെക്രട്ടറി റഹൂഫ് പാറമ്മൽ നേതൃത്വം നൽകി.




തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ മേഖല പ്രസിഡന്റ് ഷാഫി ഫൈസി പൂവ്വാട്ടുപറമ്പ് അധ്യക്ഷനായി . സയ്യിദ് ഫിർദൗസ് തങ്ങൾ കളൻതോട് പ്രാർത്ഥന നടത്തി . എസ്.കെ.എസ്.എസ് . എഫ് സംസ്ഥാന സെക്രട്ടറി ഒപി അഷ്റഫ് മൗലവി , പാറമ്മൽ മഹല്ല് ഖത്വീബ് കെ . മുഹമ്മദ് ബാഖവി , മാവൂർ ടൗൺ മസ്ജിദ് ഖത്വീബ് മുജീബ് റഹ്മാൻ ഹസനി , കൽപ്പള്ളി മഹല്ല് ഖത്വീബ് അഷ്റഫ് റഹ്മാനി അബ് കൂളിമാട് , ശുകൂർ മാസ്റ്റർ സംസാരിച്ചു .




അഹമ്മദ് കുട്ടി അരയങ്കോട് , കുഞ്ഞിമരക്കാർ മലയമ്മ , നൗഷാദ് ഫൈസി , അസീസ് പുള്ളാവൂർ , മൊയ്ദു മലയമ്മ , അബ്ദുൽ കരീം നിസാമി , അബ്ബാസ് റഹ്മാനി , ഷാഹുൽ ഹമീദ് ഫൈസി , ജാബിർ ഫൈസി , ഇസ്സുദ്ധീൻ പാഴൂർ ശുക്കൂർ പാറമ്മൽ , റസാഖ് മു സ്ലിയാർ , എം.പി കരീം പാറ മ്മൽ , ഉമർ മാസ്റ്റർ , സൈദ് അല വി ആയംകുളം സംബന്ധിച്ചു ജനറൽ സെക്രട്ടറി റഊഫ് പാറമ്മൽ സ്വാഗതവും ട്രഷറർ മലയമ്മ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post
Paris
Paris